തട്ടകം ഓണാഘോഷത്തിന് ആരംഭം കുറിച്ച് വർണ്ണാഭമായ വിളംബര ഘോഷയാത്ര

News Also Available in English, Hindi, Tamil

ഗുരുവായൂർ: ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭിമുഖ്യത്തിൽ സെപ്തം 9, 10 ദിവസങ്ങളിലായി ഒരുക്കപ്പെട്ട പ്രദേശം ഒന്നടങ്കം ഏറ്റെടുത്തിട്ടുള്ള തട്ടകം ഓണാഘോഷത്തിന് ആരവവും, ആവേശം പകർന്നു് വർണ്ണശബളമായ ഘോഷയാത്ര നടന്നു.

ഗുരുവായൂർ സെൻ്റ് ആൻ്റണീസ് പള്ളി പരിസരത്ത് സി.എൽ.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെൺകുട്ടികൾ ഒരുക്കിയ ഫ്ലാഷ് മോബിന് ശേഷം വികാരി പ്രിൻ്റോ കുളങ്ങര പതാക വീശി ആരംഭം കുറിച്ച ഘോഷയാത്ര പ്രദേശം ചുറ്റി തിരുവെങ്കിടാചലപതി ക്ഷേത്ര മൈതാനിയിൽ സമാപിച്ചു. മഹാബലി, വാമനൻ തുടങ്ങിയ വേഷധാരികളോടൊപ്പം പുത്തൻ തരംഗമായി മാറിയിട്ടുള്ള “മരം കൊട്ട് ” വാദ്യതാള ലയത്തോടെയുള്ള അകമ്പടിയോടെയാണ് ഘോഷയാത്ര ഊര് ചുറ്റിയത്. വേലൂർ സജയനും സംഘത്തിൻ്റെ നേതൃത്വത്തിലുള്ള ഇരുപതോളം വാദ്യകലാകാരന്മാർ “മരം കൊട്ട്” വാദ്യ ശ്രേണിയിൽ അണിനിരന്നു.

ജനപ്രതിനിധികളായ ദേവിക ദീലിപ്, വി.കെ.സുജിത്ത്, കെ.പി.എ.റഷീദ്, സുബിതാ സുബീർ സമിതി ഭാരവാഹികളായ പി.ഐ. ലാസർ, രവികുമാർ കാഞ്ഞുള്ളി, ജോതി ദാസ് ഗുരുവായൂർ, ശ്രീദേവി ബാലൻ, മിഗ്നേഷ്, വിനോദ് കുമാർ അകമ്പടി, ബാലൻ വാറണാട്ട്, പി.ഐ.ആൻ്റോ, കെ ടി. സഹദേവൻ, സി.ഡി.ജോൺസൺ, പി.ഐ.സൈമൺ, ജിഷോ പുത്തൂർ, ശശി അകമ്പടി, എൻ.കെ.ലോറൻസ്, മേഴ്സി ജോയ്, അശ്വിൻ കണ്ണത്ത്, ഷൺമുഖൻ തെച്ചിയിൽ, മാധവൻ പൈക്കാട്ട്, ബിന്ദു നാരായണൻ, റീജീയ വിൻസൻ്റ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി .

സെപ്തമ്പർ 10 ന് കാലത്ത് 9 മണിക്ക് ഷൺമുഖൻ തെച്ചിയിലിൻ്റെ കേളികൊട്ടിൻ്റെ അകമ്പടിയിൽ തിരുവെങ്കിടം ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് പതാക ഉയർത്തി. തുടർന്ന് ആരംഭിയ്ക്കുന്ന കലാ കായിക ഓണ വിനോദമത്സരങ്ങൾക്ക് ശേഷം വൈക്കീട്ട് 630 ന് മെഗാ തിരുവാതിരയും, ചാലക്കുടി ബ്ലൂമാക്സ് ഒരുക്കുന്ന മെഗാസ്റ്റേജ് ഷോ ” ദൃശ്യ വിസ്മയവുണ്ടാകുന്നതാണ്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »