ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നവീകരണകലശ സമാരംഭ സമാഹരണ സദസ്സ്.

News Also Available in English, Hindi, Tamil

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആചാര അനുഷ്ഠാന താന്ത്രിക ചടങ്ങുകളുടെ നിറസമൃദ്ധിയോടെ 2023 ൽ  അതിശ്രേഷ്ഠവും, വിശിഷ്ടവുമായി നടത്തപ്പെടുന്ന നവീകരണ കലശത്തിനു് വേണ്ട ഒരുക്കങ്ങളുടെ ഭാഗമായി തിരുവോണ നാളിൽ സമാഹരണ സമാരംഭ സദസ്സ് സംഘടിപ്പിച്ചു.

ക്ഷേത്ര ആദ്ധ്യാത്മിക ഹാളിൽ ചേർന്ന വേളയുടെ ഉൽഘാടനം ക്ഷേത്രം ഊരാളനും, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷനായി.

നവീകരണ കലശത്തിൻ്റെ ധനസമാഹരണ യജ്ഞത്തിന് കൂടി തുടക്കം കുറിച്ച്  പ്രവാസിയും, പ്രദേശവാസിയുമായ തെക്കൂട്ട് വിജയകുമാറും, കുടുംബവും ചേർന്ന് നൽകിയ അമ്പതിനായിരം രൂപ ചടങ്ങിൽ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഏറ്റു് വാങ്ങി ക്ഷേത്ര ഭാരവാഹികൾക്ക് നൽകി. ബാലൻ വാറണാട്ട് കലശ വിശേഷ വിവരണങ്ങൾ വിവരിച്ച് സംസാരിച്ചു.

സേതു തിരുവെങ്കിടം, ജോതി ദാസ് ഗുരുവായൂർ, ശിവൻ കണിച്ചാടത്ത്, ബിന്ദു നാരായണൻ, ഹരി കൂടത്തിങ്കൽ, പി ഹരിനാരായണൻ എന്നിവർ സംസാരിച്ചു. തിരുവോണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ദേവീദേവന്മാർക്ക് നിവേദ്യമായി വിഭവ സമൃദ്ധമായ വിശേഷാൽ വിഭവങ്ങളുമായി പൂജയും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »