കണ്ടാണശേരി മാക് സംഗീത കൂട്ടായ്മയുടെ പത്താം വാർഷികാഘോഷവും സംഗീത സദസ്സും നടന്നു.

News Also Available in English, Hindi, Tamil


ഗുരുവായൂർ: കണ്ടാണശേരി മാക് സംഗീത കൂട്ടായ്മയുടെ പത്താം വാർഷികാഘോഷവും സംഗീത സദസ്സും നടന്നു. മുൻ എം.എൽ.എ.കെ. വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.

മാക് പ്രസിഡന്റ് ഡോ.വി.ആർ ബാജി അധ്യക്ഷനായി. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. മാക് സെക്രട്ടറി ജവഹർ കണ്ടാണശേരി, മണലൂർ ഗോപിനാഥ്, കല്ലൂർ ഉണ്ണികൃഷ്ണൻ, അജയഘോഷ്, അബ്ദുൾ ഖാദർ ഹംസ, ടി.വി. ജോൺസൺ, മോഹൻദാസ് ഏലത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ നയിച്ച ഓണപ്പൂവേ.. ഓമൽപ്പൂവേ എന്ന ഗാന വിരുന്ന് ഉണ്ടായി.

സദാനന്ദൻ കെ. ശങ്കർ, പ്രിൻസ് (കീ ബോർഡ്), സത്യാനന്ദ് കെ. ശങ്കർ, ബോബി (ഗിറ്റാർ), അഹമ്മദ് ഇബ്രാഹിം (സിത്താർ), മുസ്തഫ പാടൂർ (വയലിൻ), ഷാജു കുന്നംകുളം (ഫ്ലൂട്ട് ), അജയഘോഷ്, ആനന്ദൻ ( തബല ), സുധാമണി (റിഥം പാഡ്), കിരൺ ( ഡ്രംസ് ), നവനീത് (ടൈമിങ്) എന്നിവരായിരുന്നു ഗാന വിരുന്നൊരുക്കിയത്. വിശ്വനാഥനു പുറമേ, സുരേഷ് ബ്രഹ്മ, നിരൺ ജോയ് , ഓമനക്കുട്ടൻ, ധനലക്ഷ്മി, നിമിഷ, എയ്ഞ്ചൽ എന്നിവരായിരുന്നു മറ്റ് ഗായകർ. ഗുരുവായൂർ സി.ഐ. പി.കെ. മനോജ് കുമാറും പാടി.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »