വറതച്ചൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിച്ചു.

News Also Available in English, Hindi, Tamil

ഗുരുവായൂർ: കോട്ടപ്പടി പള്ളിയിലെ ബഹു. വറതച്ചൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, ഗുരുവായൂർ , ചാവക്കാട്, കുന്ദംകുളം മുനിസിപ്പാലിറ്റികളിലെ മികച്ച കർഷകരെ ആദരിച്ചു. വറതച്ചൻ ട്രസ്റ്റ് ചെയർമാൻ ഫാ.ജോയ് കൊള്ളന്നൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബഹു. ഗുരുവായൂർ MLA ശ്രീ. N K അക്ബർ ഉൽഘാടനം ചെയ്തു.

കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായ ശ്രീമതി സുജാത സുകുമാരന് പ്രശസ്തി പത്രവും 5001 രൂപയുടെ ക്യാഷ് അവാർഡും MLA സമ്മാനിച്ചു.
ശ്രീമതി.ഷീജ K S, ശ്രീ. ബാലൻ MM എന്നിവർക്ക് പ്രോൽസാഹന സമ്മാനങ്ങൾ വിതരണംചെയ്തു. ഫാ.ജോമോൻ താണിക്കൽ ,വാർഡ് കൗൺസിലർ ശ്രീമതി. മാഗി ആൽബർട്ട് , പൂക്കോട് കൃഷി ഓഫീസർ ശ്രീ. ഗംഗാദത്തൻ, ജോൺസൺ പനക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ട്രസ്റ്റ് സെക്രട്ടറി ജോമോൻ ചുങ്കത്ത് സ്വാഗതവും ജോസി ചുങ്കത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »