ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാണിക്കത്ത്പടി മേഖല കൂട്ടായ്മ ആദരണീയം2022 സംഘടിപ്പിച്ചു.

News Also Available in English, Hindi, Tamil

ഗുരുവായൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തു വെച്ച് നടന്ന *ആദരണീയം2022*
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.

ആതുരസേവനത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഡോ മഹേശ്വരൻ ഭട്ടതിരിപ്പാട്, ഗുരുവായൂർ നഗരസഭ ഇരുപത്തിരണ്ടാം വാർഡിലെ അറുപത്തിരണ്ടാം നമ്പർ അംഗനവാടി വിരമിച്ച അധ്യാപിക ശ്രീമതി മേരി ജോസ്, അംഗനവാടി റിട്ടയെർഡ് അസിസ്റ്റന്റ് ശ്രീമതി ചിന്ന മാധവൻ നായർ , ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ മസ്രൂർ പൂക്കില്ലത്ത്, കേരള യൂണിവേഴ്സിറ്റി എം ഡി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ നിസ്രീൻ മൊയ്തീൻ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ഫിസിക്സിൽ  ഏഴാം റാങ്ക് നേടിയ
ശ്രീ. അർജുൻ എസ് നായർ, എന്നിവരെയും
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ സ്റ്റേറ്റ് – സെൻട്രൽ സിലബസുകളിൽ വിജയിച്ച ഗുരുവായൂർ നഗരസഭ ഇരുപത്തിരണ്ടാം വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ടി എസ് അജിത്, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌
ശ്രീ.സി എ ഗോപപ്രതാപൻ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. കെ പി ഉദയൻ, പ്രതിപക്ഷ ഉപനേതാവ് ശ്രീ കെ പി എ റഷീദ്, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് ശ്രീ. ബാലൻ വാറണാട്ട്, യൂത്ത് കോൺഗ്രസ്‌ മുൻ ഗുരുവായൂർ മണ്ഡലം  പ്രസിഡന്റ് ശ്രീ. സിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാണിക്കത്ത്പടി മേഖല കൂട്ടായ്മ ചെയർമാൻ ശ്രീ. സി കെ ഡേവിസ് അധ്യക്ഷനായ യോഗത്തിന്  കൺവീനർ ശ്രീ ടി വി കൃഷ്ണദാസ് സ്വാഗതവും, വൈസ് ചെയർമാൻ ശ്രീ റെയ്മണ്ട് മാസ്റ്റർ നന്ദിയും അർപ്പിച്ചു.

ആദരവ് ഏറ്റുവാങ്ങിയവർക്ക് വേണ്ടി
ഡോ മഹേശ്വരൻ ഭട്ടതിരിപാടും,
ശ്രീമതി മേരി ജോസ് ടീച്ചറും മറുപടി പ്രസംഗം നടത്തി. ന്യൂനപക്ഷ കോൺഗ്രസ്‌ ഗുരുവായൂർ മണ്ഡലം ചെയർമാൻ ശ്രീ ബഷീർ കുന്നിക്കൽ, ഗുരുവായൂർ കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ ജോർജ് പനക്കൽ, ഇരുപത്തിരണ്ടാം വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീ പി കെ ബിജു, ഇരുപത്തിരണ്ടാം വാർഡ് കോൺഗ്രസ്‌ ട്രഷറർ ശ്രീ ഗണേഷ് കുമ്പളത്തറ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »