ഗുരുവായൂർ ചെമ്പൈ സംഗീതോൽസവം: രജിസ്ട്രേഷൻ സെപ്തംബർ 10ന് അവസാനിക്കും

News Also Available in English, Hindi, Tamil

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയെട്ടാമത് ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ  ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ 10 . വൈകുന്നേരം 5 മണിയോടെ അവസാനിക്കും.

നവംബർ 19 രാവിലെ ഏഴു മണി മുതൽ ഡിസംബർ 3 വരെയാണ് ഇത്തവണ ചെമ്പൈ സംഗീതോൽസവം. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 10നാണ് തുടങ്ങിയത്. ഇതിനകം 1500ലേറെ പേർ സംഗീതാർച്ചനയ്ക്കായി രജിസ്ട്രേഷൻ പൂർത്തിയാക്കി.

ഗുരുവായൂർ ദേവസ്വത്തിൻ്റെ https://guruvayurdevaswom.nic.in/ChembaiSangeetholsavam/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 

ആഗസ്റ്റ് 10ന് പത്തു വയസ്സ് പൂർത്തിയായിരിക്കണം. പരമാവധി 5 പേർക്ക് ഗ്രൂപ്പായും സംഗീതാർച്ചന നടത്താം . ഗ്രൂപ്പിലുള്ള ഒരാൾ അപേക്ഷിച്ചാൽ മതി. ഗുരുനാഥൻ്റെ സാക്ഷ്യപത്രം സംഗീതോൽസവത്തിനെത്തുമ്പോൾ നേരിട്ട് ഹാജരാക്കണം. വിശദ വിവരങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ അർഹത നേടുന്നവരെ ഈ-മെയ്ൽ മുഖേന വിവരം അറിയിക്കും. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് ക്ഷണക്കത്ത് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.  ഗുരുവായൂർ ദേവസ്വം യു ട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും. പതിവു പോലെ റിലേ പ്രോഗ്രാമുകൾ ആകാശവാണി, ദൂരദർശൻ വഴിയും സംപ്രേഷണം ഉണ്ടാകും. ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 0487-2556335 Extn 249 എന്ന നമ്പറിൽ അറിയാവുന്നതാണ്.
 






.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »