കൈപ്പത്തിക്ക് കുത്തിയാൽ താമരയ്ക്ക് വോട്ട്; കൽപറ്റയിലെ ബൂത്തിൽ വോട്ടെടുപ്പ് നിർത്തി.

കൽപറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായി അൻസാരിയ കോംപ്ലക്സിൽ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്ക പോകുന്നതായി പരാതി. ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു. കലക്ടറേറ്റിൽ നിന്നു തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേർ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതിൽ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റിൽ കാണിച്ചത്.

പോളിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. 86, 87, 88 ബൂത്തുകളുടെ വോട്ടെടുപ്പ് നടക്കുന്ന കരുമല എസ്എംഎംഎയുപി സ്കൂളിൽ വച്ചാണ് സംഭവം. കുറച്ചു സമയം നീണ്ട തർക്കത്തിനു ശേഷം സ്ഥാനാർഥി പോളിങ് സ്റ്റേഷൻ സന്ദർശിച്ചു. സ്ഥാനാർഥിയെ ആക്രമിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു. കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് o മർസെൽനാസ് സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. സ്കൂളിന്റെ പടിക്കെട്ടു കയറുന്നതിനിടെയാണ്

വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കുറുകൾ പിന്നിടുമ്പോൾ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളിൽ കനത്ത പോളിങ്. കനത്ത ത്രികോണമൽസരം നടക്കുന്ന ഈ മണ്ഡലങ്ങളിൽ ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ഏഴുശതമാനത്തിലധികം പേർ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ആദ്യം മന്ദഗതിയിലായിരുന്ന പോളിങ് പിന്നിട് മെച്ചപ്പെട്ടു. ആദ്യ ഒന്നരമണിക്കൂറിൽ എട്ടുശതമാനത്തിലധികം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആദ്യമണിക്കൂറിൽ യന്ത്രത്തകരാറും വ്യാപകമായിരുന്നു. കോട്ടയം ചിറക്കടവിൽ നാൽപതിലേറെപ്പേർ പേർ വോട്ടുചെയ്യാതെ മടങ്ങി. മലപ്പുറം പാണക്കാട് ബൂത്തിലുണ്ടായ യന്ത്രത്തകരാർ മൂലം സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ വോട്ടുചെയ്യാൻ ഒന്നരമണിക്കൂർ കാത്തിരിക്കേണ്ടിവന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *