കഴക്കൂട്ടത്ത് സിപിഎം – ബിജെപി സംഘർഷം.

കഴക്കൂട്ടത്ത് സിപിഎം – ബിജെപി സംഘർഷം. കാട്ടായിക്കോണത്ത് സിപിഎം പ്രവർത്തകർ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ സ്ഥലത്തെത്തി. ബൂത്ത് ഓഫിസിലിരുന്ന പ്രവർത്തകർക്കു നേരെയാണ്ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇവിടെയുണ്ടായിരുന്നു. തളിപ്പറമ്പിൽ കള്ളവോട്ടിനും ശ്രമമുണ്ടായി. ബൂത്ത് നമ്പർ 110ൽ കള്ളവോട്ടിനെത്തിയ ആളെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരിച്ചയച്ചു. സിപിഎം പ്രവർത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. ഒന്നാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചലഞ്ച് ചെയ്ത് യുഡിഎഫ് ബൂത്ത് ഏജന്റിന്

മർദനമേറ്റു. അമ്പലപ്പുഴയിൽ ഇരട്ടവോട്ടുള്ളയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്പർ 67ൽ ഹെൽമറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോട്ടിന് ശ്രമിച്ചത്.

കൽപറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിൽ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി.

ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു. കലക്ടറേറ്റിൽനിന്നു തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേർ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതിൽ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റിൽ കാണിച്ചത്.

പോളിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. 86, 87, 88 ബൂത്തുകളുടെ വോട്ടെടുപ്പ് നടക്കുന്ന കരുമല എസ്എംഎംഎയുപി സ്കൂളിൽ വച്ചാണ് സംഭവം. കുറച്ചു സമയം നീണ്ട തർക്കത്തിനു ശേഷം സ്ഥാനാർഥി പോളിങ് സ്റ്റേഷൻ സന്ദർശിച്ചു. സ്ഥാനാർഥിയെ ആക്രമിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു. കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മർസെൽനാസ് സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. സ്കൂളിന്റെ പടിക്കെട്ടു കയറുന്നതിനിടെയാണ് . മരണം

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *