ഇന്ദിരാഗാന്ധിയുടെ ഓർമകൾ സമ്മാനിച്ച് മമ്മിയൂർ എൽ.എഫ്. കോളേജ്…

ഗുരുവായൂർ: ചാവക്കാട്ടെ പൊതുപരിപാടി കഴിഞ്ഞ് മടങ്ങും വഴി പ്രിയങ്കാ ഗാന്ധിയുടെ വാഹനം മമ്മിയൂർ എൽ.എഫ്. കോളേജിനു മുന്നിലും നിർത്തി. റോഡിൽ കാത്തുനിൽക്കുകയായിരുന്നു കോളേജ് അധികൃതരും വിദ്യാർഥികളും.

കാർ നിർത്തിയയുടൻ തന്നെ പ്രിയങ്ക വണ്ടിയുടെ ഗ്ലാസ് താഴ്ത്തി റോഡരികിൽ കൂടി നിന്നവരെ കൈകളുയർത്തി അഭിവാദ്യം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മ തെരേസും വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഉഷസ്സും ചേർന്ന് ബൊെക്ക നൽകി. തല പുറത്തേയ്ക്കിട്ട് അവർ എല്ലാവർക്കും കൈകൊടുത്തു.

1979-ൽ എൽ.എഫ്. കോളേജിന്റെ ജൂബിലി വേളയിൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കോളേജിലെത്തിയതിന്റെ ചിത്രം അവർ പ്രിയങ്കയ്ക്ക് സമ്മാനിക്കുകയും ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠന്റെ ആവശ്യപ്രകാരം ടി.എൻ. പ്രതാപൻ എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് പ്രിയങ്ക അല്പനേരം കോളേജിനു മുന്നിൽ ചെലവഴിച്ചത്. വാഹനത്തിൽ എം.പി.യും ഉണ്ടായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠനും പ്രിയങ്കാജിക്ക് ഉപഹാരം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *