സംവദത്തിലൂടെ ഗുരുവായൂരിൻ്റെ മനം കവർന്ന് ശശി തരൂർ

ഗുരുവായൂർ : യൂ ഡി എഫ് സ്ഥാനാർത്ഥി കെ.എൻ.എ.ഖാദറെ തൊട്ട് അരികിലിരുത്തി സദസ്സിൽ നിന്നും വിദ്യാർത്ഥികൾ, വക്കീല മാർ, പ്രൊഫഷണലുകാർ, വ്യാപാരികൾ, പൊതുപ്രവർത്തകർ എന്നിവരിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് സുവ്യക്തമായി മറുപടി നൽകിസംശയ നിവാരണം നൽകി വേദിയുടെ മനം കവർന്ന ശശി തരൂർ തൻ്റെ ലോക പരിജ്ഞാനത്തിൻ്റെ ചെപ്പ് തുറക്കുകയും ചെയ്തു.

പ്രകടനപത്രികയിൽ ജനക്ഷേമത്തിനായി ഉൾകൊള്ളിച്ച “ന്യായ്” പദ്ധതി ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയായി സമൂഹത്തിൽ നിന്ന് ഉയർന്ന അഭിപ്രായ സമന്വയത്തിൽ നിന്ന് ഉടലെടുത്തതാണെന്നും രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ഈ ജനക്ഷേമപദ്ധതിയെന്നും കേരളത്തിലെ ശരാശരി ഒരു കുടുംബത്തിന് വേണ്ട തുക 12000 രൂപയാണ് – അതിൽ പലയിടങ്ങളിലായി കടുതൽ കുടുംബങ്ങൾക്കും 6000 കയാണ് സ്ഥിരവരുമാനം ലഭിച്ച് കൊണ്ടിരിയ്ക്കുന്നത്- അതിൽ സർക്കാരിൻ്റെ 6000 ക. കൂടി ന്യായ് പദ്ധതിയിലൂടെ നൽക്കിയാൽ കുടുംബ ഭദ്രതയോടൊപ്പം അതിലൂടെ സമൂഹ സമ്പൽവ്യവസ്ഥയ്ക്ക് ഉണർവ്വിൻ്റ ഇടം നൽക്കുമെന്നും അത് കൂടിയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും സംവദത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി കൊടുത്തു. ഇത്തരത്തിൽ വേദിയിൽ ഉന്നയിച്ച വിവിധതലങ്ങളുമായ ചോദ്യങ്ങൾക്കും,സംശയങ്ങൾക്കും ഉത്തരം നൽക്കുകയും ചെയ്തു.- രുഗ്മിണിയിൽ ചേർന്ന സദസ്സിന്സി.എച്ച്.റഷീദ്, സി.എ.റഷീദ്, ഒ.കെ.ആർ.മണികണ്ഠൻ, അഡ്വ.കെ.ബി.ഹരിദാസ്, ശശി വാറണാട്ട്, പി യതീന്ദ്രദാസ്, ബാലൻ വാറനാട്ട്, ടി.എൻ മുരളി, കെ.പി.ഉദയൻ ,കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, അഡ്വ.ടി.എസ്.അജിത്ത് എന്നിവർ നേതൃത്വം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *