
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയാണ് ദിലീപ് നായർ. കഴിഞ്ഞ തവണ എൻഡിഎ നേടിയതിനേക്കാൾ വോട്ട് നേടുകയാണ് ഇത്തവണ ലക്ഷ്യമെന്ന് ദിലീപ് നായർ പറഞ്ഞു.
ഗുരുവായൂർ: നാമനിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്ന് സ്ഥാനാർത്ഥി ഇല്ലാതായ ഗുരുവായൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ച് ബിജെപി. ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് നായരെ ബിജെപി പിന്തുണക്കും. പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു. ഇതോടെ മണ്ഡലത്തിൽ മികച്ച വിജയം നേടാൻ കഴിയുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ഗുരുവായൂരിൽ ബിജെപിയുടെ പിന്തുണയോടെ മത്സരിക്കാൻ ധാരണയായതായി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായർ അറിയിച്ചു. കഴിഞ്ഞ തവണ എൻഡിഎ നേടിയതിനേക്കാൾ വോട്ട് മണ്ഡലത്തിൽ നേടുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിനു ശേഷം എൻഡിഎയിലെ സഖ്യകക്ഷിയാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് നായർ guruvayoorOnline.com നോട് പറഞ്ഞു.
സ്ഥാനാർഥി നിര്‍ണയത്തിന്റെയും പ്രഖ്യാപനത്തിന്റെയും കാര്യത്തിൽ കേരളത്തിൽ NDA വളരെ പിറകിലായിരുന്നു. 20 ന് പത്രിക തള്ളിപ്പോയ വിവരം അറിഞ്ഞിട്ടും, ഇപ്പറയുന്ന ദിലീപ് നായരുമായി ഒരു ധാരണയിലെത്താൻ ഇതുവരെ BJP ക്ക് കഴിഞ്ഞിട്ടില്ല. ഇനി ഇലെക്ഷൻ കഴിഞ്ഞിട്ടാവുമോ ധാരണ…?
DSJP യുമായി സഖ്യത്തിലാവുമ്പോൾ, സ്ഥാനാത്ഥിയുടെ
പേരിലെ “ഹിന്ദു – നായർ ” പരാമർശം, ഇടതു – വലതു ചേരിയിലേക്കു വോട്ടുകൾ ചോരാതിരിക്കാൻ ഇത് BJP യെ സഹായിക്കും.
(എഡിറ്റർക്ക് : മറ്റുള്ളവരുടെ comments പരസ്പരം
വായിക്കുവാനുള്ള വിധത്തിൽ സംവിധാനം വേണം )