വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. ശരീരത്തിലെ മലിനവസ്‌തുക്കളെ അരിച്ചു മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ അവ ചെയ്യുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര രോഗങ്ങളും വരാം.അതുകൊണ്ട് തന്നെ വൃക്കകളുടെ ആരോഗ്യം നിലനിർത്തുക എന്നത് പ്രധാനമാണ്. ശരീരത്തെ ശുദ്ധമാക്കാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്ന പാനീയങ്ങളെ പരിചയപ്പെടാം.

നാരങ്ങാ വെള്ളം

വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വൃക്കകളെ ഡീടോക്‌സിഫൈ ചെയ്യുകയും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

കരിക്കിൻ വെള്ളം

കരിക്കിന് ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൃക്കകൾക്കുണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും കരിക്കിൻവെള്ളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് വൃക്കകൾക്ക് ആരോഗ്യം നൽകുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ബീറ്റ്‌റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച് വൃക്കകളെ ക്ലെൻസ് ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കുന്നു.

ഇഞ്ചി നീര്

ജലദോഷം, ചുമ ഇവയിൽ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നീര് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *