ഗുരുവായൂരിലുൾപടേ എൻ ഡി എ യുടെ മൂന്ന് പത്രികകൾ തള്ളി..

ഗുരുവായൂർ : ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വക്കേറ്റ് നിവേദിത യുടെ നാമനിർദ്ദേശ പത്രികയും തള്ളി. സാങ്കേതിക പിഴവ് മൂലമാണ് ഇവിടെയും പത്രിക തള്ളിയത്.മഹിളാ മോര്‍ച്ച അധ്യക്ഷയാണ് നിവേദിത. കഴിഞ്ഞ തവണയും ഗുരുവായുരില്‍ ഇവരായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം. നേരത്തെ ദേവികുളത്തും തലശ്ശേരിയിലും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിരുന്നു.

ബി ജെ പി യുടെ സ്ഥാനാർത്ഥിയാണ് എന്ന് കാണിച്ചു സംസ്ഥാന പ്രസിഡന്റ് ഒപ്പിട്ട കത്ത് നാമനിർദ്ദേശ പത്രിക സമർപ്പണ സമയത്ത് ഹാജരാക്കിയിരുന്നില്ല എന്ന് കാണിച്ചാണ് പത്രിക തള്ളിയത് . സംസ്ഥാന പ്രസിഡന്റ് നൽകിയ കത്തിൽ സീൽ മാത്രമാണ് ഉണ്ടായിരുന്നത് ഒപ്പ് വെച്ചിരുന്നില്ല , ഇന്ന് രാവിലെ ഒപ്പിട്ട കത്ത് ഹാജരാക്കിയെങ്കിലും സ്വീകരിക്കാൻ വരണാധികാരി തയ്യാറായില്ല .

ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർത്ഥിയും ബി ജെ പി നേതൃത്വവും പറഞ്ഞു . ബി ജെ പി ക്കു വേണ്ടി നിവേദിത മാത്രമാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത് ഡമ്മി സ്ഥാനാർത്ഥിയെ നൽകിയിരുന്നില്ല ഫലത്തിൽ ബി ജെ പിക്ക് ഗുരുവായൂർ മണ്ഡലത്തിൽ സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയായി . എൽ ഡി എഫിലെ എൻ കെ അക്‌ബറും യു ഡി എഫി ലെ കെ എൻ എ ഖാദറും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിന് ഗുരുവായൂർ വേദിയായി..

ദേവികുളത്ത് എന്‍ഡിഎ സഖ്യത്തില്‍ എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര് ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര് പത്രിക തള്ളിയത്. തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി . ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.

സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല. സിറ്റിങ് എംഎല്‍എ അഡ്വ. എ. എന്‍. ഷംസീറാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിലെ എം.പി. അരവിന്ദാക്ഷന്‍ ജനവിധി തേടുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *