
ഗുരുവായൂർ: അഡ്വ : കെ.എൻ.എ. ഖാദറിൻ്റെ തെരെഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കുന്നതിനായി ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് കമ്മിററികളുടെ പ്രവർത്തനനിരതകൾക്ക് തുടക്കം കുറിച്ച് ആദ്യ മണ്ഡലം തല കമ്മിറ്റി ഓഫീസ് ഗുരുവായൂരിൽ മമ്മിയൂർ കൈരളി ജംഗ്ഷൻ പരിസരത്ത് ഉൽഘാടനം ചെയ്ത് തുടക്കം കുറിച്ചു.

ആഹ്ലാദ ആരവ നിറവിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും, യൂഡിഎഫ് സാരഥിയുമായ സി.എ.ഗോപപ്രതാപൻ നാടമുറിച്ച് ഉൽഘാടന കർമ്മം നിർവഹിച്ചു. മണ്ഡലം യൂ.ഡി.എഫ് ചെയർമാൻ ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി. യോഗത്തിൽ നേതാക്കളായ ആർ.രവികുമാർ , കെ.പി.ഉദയൻ ,ശശി വാറനാട്ട്, ഫൈസൽ കാനാംമ്പുള്ളി, ബാലൻ വാറനാട്ട്, അരവിന്ദൻ പല്ലത്ത്, കെ. പി.എ.റഷീദ്, സി.എസ് സൂരജ്, പി. കെ.രാജേഷ്ബാബു, എം.കെ. ബാലകൃഷ്ണൻ, വി.കെ.സുജിത്ത്, രേണുക ശങ്കർ ,ആർ.വി.ജലീൽ, ടി.എൻ.മുരളി വി.കെ.ജയരാജ്, ടി.വി.കൃഷ്ണദാസ്, സി.അനിൽകുമാർ, നൗഷാദ് എടപ്പുള്ളി, എ.കെ.ഷൈമിൽ, സ്റ്റീഫൻ ജോസ്, ബാബുരാജ്.പി., രാമൻ പല്ലത്ത്, ഒ.പി. ജോൺസൺ, അരവിന്ദൻ കോങ്ങാട്ടിൽ, മണി ചെമ്പകശ്ശേരി, വിലാസ് മുരളി, പോളി ഫ്രാൻസിസ്, അബ്ദുള്ള, എന്നിവർ നേത്വത്വം നൽകി.
