കെ.എൻ.എ.ഖാദറിൻ്റെ തെരെഞ്ഞെടുപ്പ് വിജയത്തിനായി ഗുരുവായൂരിൽ ബൂത്ത്തല പ്രവർത്തനത്തിന് തുടക്കമായി

ഗുരുവായൂർ: യൂ.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ.എൻ.എ.ഖാദറിൻ്റെ തെരെഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കുന്നതിനായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിബൂത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആർ.വി.മുഹമ്മദുണ്ണിയുടെ വസതിയിൽ ബൂത്ത് പ്രസിഡണ്ട് കെ.സലിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ആർ.രവികുമാർ , പി.ഐ ലാസർ, ബാലൻ വാറണാട്ട്, നിഖിൽജി കൃഷ്ണൻ, സി.എസ്. സൂരജ്, ഫൈസൽ കാ നാംബുള്ളി, ആർ.വി.ജലീൽ, ഷൈൻ മനയിൽ . എ.കെ.ഷൈമിൽ സുഷാബാബു, പ്രമീള ശിവശങ്കരൻ എന്നിവർ സംസാരിച്ചു. കെ.സലിൽ കുമാർ (ചെയർമാൻ) , നൗഷാദ് എടപ്പുള്ളി (കൺവീനർ) എന്നിവരായി നൂറ്റൊന്നംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *