വേറിട്ട വനിതാ ദിനാചരണം…

ഗുരുവായൂർ: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ
മെട്രോ ലേഡീസുമായി സഹകരിച്ചു കൊണ്ട് വനിതാ ദിനം സമുചിതമായി ആദരിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളെ കഷ്ടപെട്ട് വളർത്തിക്കൊണ്ടുവരുന്ന
അവരുടെ അമ്മമാരെ , അവരുടെ വീടുകളിൽ എത്തി മെട്രോ ലിങ്ക്സ് ആദരിച്ചു. ഗുരുവായൂർ മുനിസിപാലിറ്റി 38-ാം വാർഡ് കൗൺസിലർ ശ്രീമതി നിഷി പുഷ്പരാജ് ഉൽഘാടനം ചെയ്തു.

ചാവക്കാട് BRC ക്കു കീഴിലുള്ള 16 ഭവനങ്ങളിലെത്തിയാണ് ആദരിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയ് . CP, വാസുദേവൻ TD, P മുരളീധരൻ , KR. ചന്ദ്രൻ, രതീഷ് . O, CD ജോൺസൺ, അജിത രഘുനാഥ്, രാധിക സുഭാഷ് എന്നിവർ സംസാരിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *