ലോക വനിതാദിനം മഹിളാ കോൺഗ്രസ് വഞ്ചനാദിനമായി ആചരിച്ചു..

ഗുരുവായൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിനമായി ആചരിച്ചു. കിഴക്കേ നടയിൽ മഞ്ജുളാൽ പരിസരത്ത് നടന്ന ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി സി.ബി. ഗീത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബീന രവിശങ്കർ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ആർ.രവികുമാർ, നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ, കൗൺസിലർമാരായ കെ.പി.എ. റഷീദ്, മാഗി ആൽബർട്ട്, രേണുക ശങ്കർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ.ജി. കൃഷ്ണൻ, നേതാക്കന്മാരായ ശിവൻ പാലിയത്ത്, ടി എൻ മുരളി, രാജേഷ് ബാബു, ടി. കെ ഗോപാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് നേതാക്കളായ മീര ഗോപാലകൃഷണൻ, ശശികല, ഷൈലജ ദേവൻ, സുമതി ഗംഗാധരൻ, ബേബി ഫ്രാൻസിസ്, പ്രമീള ശിവശങ്കരൻ, ഷിജു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മേഴ്സി ജോയ് സ്വാഗതവും ഹിമാ മനോജ് നന്ദിയും രേഖപ്പെടുത്തി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *