തൃശൂർ ജില്ലയിൽ കോവിഡ് കേസുകൾ കുറയുന്നു: ഇന്ന് 90 പേർക്ക് കൂടി കോവിഡ്; 304 രോഗമുക്തർ

തൃശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 90 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 304 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2954 ആണ്. തൃശൂർ സ്വദേശികളായ 57 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,480 ആണ്. 96,840 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗ ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 16 പുരുഷൻമാരും 07 സ്ത്രീകളും പത്ത് വയസ്സിനു താഴെ 0 ആൺകുട്ടികളും 04 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 125
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 431
  3. സർക്കാർ ആശുപത്രികളിൽ – 58
  4. സ്വകാര്യ ആശുപത്രികളിൽ – 86

കൂടാതെ 2164 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
215 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 46 പേർ ആശുപത്രിയിലും 169 പേർ വീടുകളിലുമാണ്.
3888 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2057 പേർക്ക് ആന്റിജൻ പരിശോധനയും, 1378 പേർക്ക് ആർടി-പിസിആർ പരിശോധനയും, 453 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,30,193 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
452 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,52,317 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *