ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ അക്ബർ..

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽഎൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ചാവക്കാട് ഏരിയ സെക്രട്ടറിയും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന് വിടുകയായിരുന്നു. ബേബി ജോണ്‍ ഗുരുവായൂരില്‍ മത്സരിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കും. മുന്‍പും ഇദ്ദേഹം ചേലക്കരയില്‍ നിന്ന് ജനവിധി തേടിയിരുന്നു. സിറ്റിംഗ് എംഎല്‍എ യു ആര്‍ പ്രദീപിനെ ഒഴിവാക്കി.

ചാവക്കാട് നഗരസഭ ചെയർമാൻ എന്ന നിലയിലും സി.പി.എം ഏരിയ സെക്രട്ടറി എന്ന നിലയിലും പാർട്ടിക്കകത്തും പുറത്തും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചതുവഴി അബ്ദുൽ ഖാദറിന് അനുയോജ്യനായ പകരക്കാരനാവാൻ അക്ബറിന് കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

2 Comments

  1. CPM ന്റെ മുസ്ലിം പ്രീണനനയം വ്യക്തം. എന്തിന് ബേബി ജോണിനെ ഒഴിവാക്കി? കുഞ്ഞുമൊഹമ്മെദ്, അബ്ദുൽഖാദർ, അക്ബർ അങ്ങനെ പോകുന്നു…

  2. എന്തുകൊണ്ട് ഗുരുവായൂർ മുനി. ചെയർമാൻ കൃഷ്ണദാസിനെ സ്ഥാനാർഥി ആക്കിക്കൂടാ…?

Leave a Reply

Your email address will not be published. Required fields are marked *