മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (71) ന്യൂഡൽഹിയിൽ അന്തരിച്ചു. മുത്തൂറ്റ് ഗ്രൂപ്പിനു കീഴിൽ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോർജ് മുത്തൂറ്റിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ 1949-ലായിരുന്നു ജനനം. വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കേരള ഘടകം ചെയർമാൻ, ഓർത്തഡോക്സ് സഭ ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ന്യൂഡൽഹി സെയ്‌ന്റ് ജോർജ്‌സ് ഹൈസ്‌കൂൾ ഡയറക്ടർ സാറാ ജോർജ് മുത്തൂറ്റ്. മക്കൾ: ജോർജ് എം. ജോർജ് (എക്സിക്യുട്ടീവ് ഡയറക്ടർ, മുത്തൂറ്റ് ഗ്രൂപ്പ്), പരേതനായ പോൾ മുത്തൂറ്റ് ജോർജ്, അലക്‌സാണ്ടർ ജോർജ് (ഡയറക്ടർ, മുത്തൂറ്റ് ഗ്രൂപ്പ്). സംസ്കാരം പിന്നീട്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *