
ഗുരുവായൂർ: ഗുരുവായൂരില്‍ ദേവസ്വം ജീവനക്കാരനടക്കം ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.അര്‍ബന്‍, പൂക്കോട്, തൈക്കാട് സോണുകളിലായി മൂന്ന് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. അര്‍ബന്‍ സോണിലെ 13, 17,22 എന്നീ വാര്‍ഡുകളിലുള്ളവരും പൂക്കോട് സോണില്‍ 20-ാം വാര്‍ഡില്‍ രണ്ട് പേരും 13ല്‍ ഒരാളും തൈക്കാട് സോണില്‍ നാല്, അഞ്ച്, 30 എന്നീ വാര്‍ഡുകളിലും ഉള്ളവരാണ് രോഗികളായത്.