ഇന്ധന-പാചക വില വർദ്ധന പ്രതിക്ഷേധ സമരവുമായി കോൺഗ്രസ്സ്..

ഗുരുവായൂർ: കോർപ്പറേറുകൾക്ക് മുന്നിൽ രാജ്യത്തെ അടിയറവ് വെച്ച് തത്വദീക്ഷതയില്ലാതെ, നീതീരഹിതമായി. ജനദ്രോഹവുമായി സർക്കാരുകളുടെ നിഷ്ക്രിയത്വത്തിൽ, മൗനാനുവാദത്തോടെ അനുദിനം ഉയർന്ന് കൊണ്ടിരിയ്ക്കുന്ന ഇന്ധന-പാചകഗ്യാസ് വിലവർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. ഗുരുവായൂർ കിഴക്കെ നടയിൽ പെട്രോൾ പമ്പിന് സമീപം ചേർന്ന പ്രതിക്ഷേധ ധർണ്ണ ഡി.സി.സി. സെക്രട്ടറി.വി.വേണുഗോപാൽ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ നേതാക്കന്മാരായ ആർ.രവികുമാർ, കെ.പി.ഉദയൻ, പി.ഐ.ലാസർ മാസ്റ്റർ, ബാലൻ വാറണാട്, അരവിന്ദൻ പല്ലത്ത്, KPA റഷീദ്, ശശിവാറണാട്, ബാലകൃഷ്ണൻ മടപ്പാട്ടിൽ, ശിവൻപാലിയത്ത്, CS സൂരജ്, മേഴ്സി ജോയ്, രഞ്ജിത്ത് പാലിയത്ത്, VK ജയരാജ്, P G സുരേഷ്, P. ബാബുരാജ് , രേണുക ശങ്കർ, ഷൈൻമനയിൽ, സ്റ്റീഫൻ ജോസ്, AK ഷൈമൽ, ശശി വല്ലാശ്ശേരി, PK. രാജേഷ് ബാബു , അരവിന്ദൻ കോങ്ങാട്ടിൽ, പ്രദീപ് കുമാർ, സി.അനിൽകുമാർ, ഷൈലജാദേവൻ, പ്രിയാ രാജേന്ദ്രൻ, സുഷബാബു, പ്രമീളശിവശങ്കരൻ, സൈനബ മുഹമ്മദുണ്ണി, മുരളി വിലാസ്, V A സുബൈർ, ബാലകൃഷ്ണൻനായർ, മുഹമ്മദുണ്ണി എടപ്പുള്ളി, ജ്യോതിശങ്കർ, വിശ്വനാഥൻ കോങ്ങാട്ടിൽ, പ്രേംകുമാർ മണ്ണുങ്ങൽ, ഫിറോസ് പുതുവീട്ടിൽ, ബാലകൃഷ്ണയ്യർ, N.സുജിത്ത്,AM ജവഹർ, VS നവനീത്, ജയറാം മനയത്ത്, ജോയൽ കാരക്കാട്, നവീൻ മാധവശ്ശേരി, കൃഷ്ണദാസ് നെന്മിനി എന്നിവർ സംസാരിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *