പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് മോദി വാക്സിൻ സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനി സിസ്റ്റർ പി.നിവേദ, പ്രധാനമന്ത്രിക്ക് കോവാക്സിൻ നൽകി.

“എയിംസിൽ വച്ച് കോവിഡ് -19 വാക്സിൻ എന്റെ ആദ്യത്തെ ഡോസ് എടുത്തു. വൈറസിനെതിരായ ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും വേഗത്തിൽ പ്രവർത്തിച്ചതെങ്ങനെയെന്നത് ശ്രദ്ധേയമാണ്. യോഗ്യരായ എല്ലാവരോടും വാക്സിൻ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് -19 മുക്തമാക്കാം!” വാക്സിൻ സ്വീകരിക്കുന്ന ചിത്രത്തോടൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തു.

ജനുവരി 16 മുതല്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രജിസ്‌ട്രേഷൻ. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *