കന്നിക്കാരനായി ദാമോദർദാസ് ഭഗവാൻന്റെ സ്വർണക്കോലമേറും..

ഗുരുവായൂർ: ഉത്സവത്തിന്റെ ആറാംവിളക്കുദിനമായ ഇന്ന് കൊമ്പൻ ദാമോദർദാസ് സ്വർണക്കോലമേറും.. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിനാണിത്. ഇതാദ്യമായാണ് ദാമോദർദാസ് സ്വർണക്കോലമേറ്റുന്നത്. ഇതോടെ ദാമോദർദാസിനും ഗുരുവായൂരിലെ തലപ്പൊക്കമുള്ള ഗജപ്പട്ടികയിലേക്ക് അവസരം ലഭിച്ചു. ആറാംവിളക്ക് ദിവസം മുതലാണ് എഴുന്നള്ളിപ്പിന് സ്വർണക്കോലമേറ്റുന്നത്. ഗുരുവായൂരപ്പന്റെ തലയെടുപ്പുള്ള ആനകളെയാണ് ഇതിന് നിയോഗിക്കുക

ഗജരാജൻ ഗുരുവായൂർ കേശവനുശേഷം ഗജരത്‌നം പദ്മനാഭനായിരുന്നു നീണ്ടകാലം സ്വർണക്കോലമേറ്റിയത്. ഇപ്പോൾ പിന്മുറക്കാരായ വലിയ കേശവൻ, ഇന്ദ്രസെൻ, നന്ദൻ തുടങ്ങിയ കൊമ്പന്മാരാണ് ഈ പട്ടികയിലുള്ളത്. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയും ഓതിക്കനുമായ കക്കാട് ദേവദാസ് നമ്പൂതിരി നടയിരുത്തിയ ആനയാണ് ദാമോദർദാസ്. അഞ്ചാംവയസ്സിലാണ് ആന ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലേക്കെത്തുന്നത്. ഇപ്പോൾ 30 വയസ്സായി. ഗുരുവായൂർ മേൽശാന്തി നടയിരുത്തിയ ആനയെന്ന പ്രത്യേകതയുമുണ്ട് ഈ കൊമ്പന്.

ഏഴാം വിളക്കിനും എട്ടാം വിളക്കിനും വലിയ വിഷ്ണുവും സിദ്ധാർഥനുമാണ് സ്വർണക്കോലമേറ്റുക. പള്ളിവേട്ടയ്ക്ക് ഇന്ദ്രസെനും ആറാട്ടിന് ഗുരുവായൂർ നന്ദനും. പദ്മനാഭന്റെ വിയോഗത്തെ തുടർന്ന് കഴിഞ്ഞവർഷം ആറാട്ടെഴുന്നെള്ളിപ്പിനും നന്ദൻ തന്നെയായിരുന്നു സ്വർണക്കോലമേറ്റിയത്. 

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *