ആശ്വാസ കണക്കുകളുമായി തൃശൂർ ജില്ല ; ഇന്ന് 107 പേർക്ക് കൂടി കോവിഡ്, 272 രോഗമുക്തർ


തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 107 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 272 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3606 ആണ്. തൃശ്ശൂർ സ്വദേശികളായ 57 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,819 ആണ്. 94,531 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 10 പുരുഷൻമാരും 03 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 01 ആൺകുട്ടിയും 01പെൺകുട്ടിയുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 168
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 371
  3. സർക്കാർ ആശുപത്രികളിൽ – 57
  4. സ്വകാര്യ ആശുപത്രികളിൽ – 105

കൂടാതെ 2798 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

204 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 54 പേർ ആശുപത്രിയിലും 150 പേർ വീടുകളിലുമാണ്.

4042 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1971 പേർക്ക് ആന്റിജൻ പരിശോധനയും, 1714 പേർക്ക് ആർടി-പിസിആർ പരിശോധനയും, 357 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 9,90,101 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
296 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,47,542 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 05 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *