
ഗുരുവായൂർ: പ്രവാസികളുടെ സംഘടിത രാഷ്ട്രീയ ശബ്ദം, കേരള പ്രവാസി അസോസിയേഷൻ (KPA) ഗുരുവായൂരിൽ പുതു സംരംഭങ്ങൾക്ക് തയാറെടുക്കുന്നു.
ഗുരുവായൂർ ചാപ്റ്റർ സ്റ്റീയറിങ്ങ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം 26 ന് നടന്ന ഗൂഗിൾ മീറ്റ് യോഗത്തിൽ മിസ്സിസ് ഷിജി ജോർജ് അധ്യക്ഷത വഹിച്ചു. Coconut Project, Spices Project, Fish and Meat industry. തുടങ്ങിയ പ്രൊജക്ടുകളെ കുറിച്ച് ബന്ധപ്പെട്ടവർ സംസാരിച്ചു. 18 ഓളം എക്സിക്യുട്ടീവ് മെമ്പർമാർ പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ഹഫ്സത്ത് അബൂബക്കർ സ്വാഗതം പറഞ്ഞു. സെൻട്രർ കമ്മിറ്റി മെമ്പർ Mr. അരുൺ പങ്കെടുത്തു. അദ്ദേഹത്തിൻ്റെ സാന്നിധ്യം മീറ്റിങ്ങിറ്റിന് കൂടുതൽ കരുത്ത് നൽകിയതായി ഗുരുവായൂർ ചാപ്റ്റർ അറിയിച്ചു.
അജണ്ടയിൽ മുന്നോട്ട് വെച്ച പ്രോജക്റ്റൂകളെ കുറിച്ച് Mrട. ഷിജി ജോർജ്, Mr.കബീര് ബാബു, Mr. ഷെമീർ, Mr. sijin, Mr.രഞ്ജിത് എന്നിവർ സംസാരിച്ചു. തുടർന്ന്, Mr.കരീം, Mr. ഷെരീഫ്, Mr. ലിയോൺ Mr.ബാല ഉള്ളാട്ടിൽ, Mr. അജിത് Mr. സാബ്ജൻ , Mr. R V സിദ്ദിഖ് തുടങ്ങിയവർ അനുബന്ധ പ്രൊജക്ടുകളെ കുറിച്ച് സംസാരിച്ചു.
പ്രവാസികളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉയർത്തിപിടിച്ചുകൊണ്ട് നിലവിലിരിക്കുന്ന രാഷ്ട്രീയ ജാതി മത ചിന്തകളോട് പട പൊരുതി പ്രവാസികൾക്കും, മുൻ പ്രവാസികൾക്കും, പ്രവാസ ലോകത്തെക്ക് കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്കും, ഒപ്പം നാടിനും ഇനിയുള്ള തലമുറയ്ക്കും ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് KPA-ഉറച്ചു വിശ്വസിക്കുന്നു. അതിനായുള്ള നിരവധി പദ്ധതികളുമായി കേരളത്തിലുടനീളം സംരംഭങ്ങളുമായി വളർച്ചയുടെ പടവുകൾ താണ്ടുന്ന കേരളാ പ്രവാസി അസോസിയേഷനെ പ്രവാസികളുടെ സംഘടിത രാഷ്ട്രീയ ശബ്ദമാക്കി മാറ്റുവാൻ മുഴുവൻ പ്രവാസി, മുൻ പ്രവാസി സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Mrട. ഫസ്ന ഷാഹിദ് കോ ഓർഡിനേറ്റർ ആയിരുന്ന യോഗത്തിൽ, Mr. ഷെമീർ ഹംസ (വൈസ് പ്രസിഡണ്ട്) നന്ദി രേഖപ്പെടുത്തി.