ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് കെ.സുധാരന്‍ എം.പി ഉദ്ഘാടനം ചെയ്തു..

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹിറ്റ്‌ലറെ പോലെ ഏകാധിപതിയായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് കെ. സുധാകരന്‍ എം.പി. അഭിപ്രായപ്പെട്ടു . സി.പി.എമ്മിലെ മറ്റു നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ പിണറായി വിജയനെ എതിര്‍ക്കാനുള്ള കെല്‍പ്പില്ല. സി.പി.ഐ. പോലും അദ്ദേഹത്തിന് മുന്നില്‍ അടിയറവെക്കുന്ന അവസ്ഥയാണ്.

മുഖ്യമന്ത്രിയുടെ പൂര്‍ണ അറിവോടെയാണ് അഴിമതി നടക്കുന്നതെന്നും ഇത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത സ്ഥിതിയാണെന്നും സുധാകരന്‍ പറഞ്ഞു.തിരുവത്ര കോട്ടപ്പുറത്ത് സി.എ.മോഹനന്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുധാകരന്‍ അഞ്ചങ്ങാടിയില്‍ ക്യാമ്പ് ഉദ്ഘാടനത്തിനെത്തിയത്.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ്, ജോസഫ് ചാലിശേരി, ജോസ് വള്ളൂര്‍, പി. യതീന്ദ്രദാസ്, കെ.വി. ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *