ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ അഞ്ച് പേര്‍ക്കും അര്‍ബന്‍ സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട് സോണില്‍ രോഗികളില്ല. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 21 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് പോസറ്റീവായി.

വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരില്‍ രോഗം കണ്ടെത്തിയത്. പൂക്കോട് സോണില്‍ ഒന്നാം വാര്‍ഡില്‍ രണ്ട് പേര്‍ക്കും നാല്, അഞ്ച്, 43 എന്നീ വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധയുണ്ടായത്. അര്‍ബന്‍ സോണിലെ 21-ാം വാര്‍ഡിലുള്ളയാളാണ് രോഗിയായത്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *