കോൺഗ്രസ്സ് ബൂത്ത്തല ഗൃഹസന്ദർശന സമ്പർക്ക പ്രവർത്തനത്തിന് തുടക്കമായി..

ഗുരുവായൂർ: കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ഗൃഹ സന്ദർശനം നടത്തി വരുന്നു. സൗഹൃദ ക്ഷേമാന്വേക്ഷണവുമായി ജനസമ്പർക്കമൊരുക്കുന്ന പ്രവർത്തന പരിപാടിയും, പ്രവർത്തനഫണ്ട് രൂപീകരണത്തിൻ്റെയും ഗുരുവായൂർ മണ്ഡലതല ഉൽഘാടനം 102ാം ബൂത്തിൽ മണ്ഡലം പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ നിർവഹിച്ചു.

ബൂത്ത് പ്രസിഡണ്ടു് ജയൻ മനയത്ത് അദ്ധ്യക്ഷനായി.നേതാക്കളായ ബാലൻ വാറനാട്ട്, വി.കെ.സുജിത്ത്, പി. വി.ജംഷീർ, വിഷ്ണുതിരുവെങ്കിടം, ശങ്കരനുണ്ണി, വിഷ്ണു വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം ബൂത്ത് 107 ഗൃഹസന്ദർശനവും പ്രവർത്തന ഫണ്ട് ഉദ്ഘാടനവും മണ്ഡലം പ്രസിഡണ്ട് ഒ.കെ ആർ മണികണ്ഠൻ നിർവ്വഹിച്ചു, മല്ലിശ്ശേരി പറമ്പ് ഗാന്ധിനഗർ മേഖല സ്ക്വാഡ് ബൂത്ത് പ്രസിഡണ്ട് കെ സലീൽ കുമാർ, അഡ്വ: ഷൈൻ മനയിൽ, നിഖിൽ ജി കൃഷ്ണൻ ,ശശി പട്ടത്താക്കിൽ, ആർ.രവികുമാർ എന്നിവർ നേതൃത്വം നൽകി.

എടപ്പുള്ളി എരങ്ങത്തയിൽ സ്ക്വാഡിന് കൗൺസിലർ സി എസ് സൂരജ്, പ്രമീളാ ശിവശങ്കരൻ, സുഷ ബാബു, എ കെ ഷൈമൽ, പി എം മുഹമ്മദുണ്ണി, വി എസ് നവനീത് എന്നിവർ നേതൃത്വം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *