കേരളാ പ്രവാസി അസോസിയേഷൻ ഗുരുവായൂർ ചാപ്റ്റർ സ്റ്റീയറിങ്ങ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുരുവായൂർ: കേരളത്തിലെ ഓരോ പഞ്ചായത്തും പ്രവാസികളിലൂടെ സ്വയം പര്യാപ്തമാക്കുക എന്നുള്ള കേരള പ്രവാസി അസോസിയേഷൻറെ ലക്‌ഷ്യ സാക്ഷൽക്കാരത്തിനായി അനുദിനം വിവിധങ്ങളായ പദ്ധതികളുമായി മുന്നേറുന്ന KPA, തൃശൂർ ജില്ലയിലെ ഗുരുവായൂർ ചാപ്റ്റർ സ്റ്റീയറിങ്ങ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

സ്റ്റീയറിങ്ങ് കമ്മറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലൂടെയാണ്, അതാതു പഞ്ചായത്തിൽ സമാനമനസ്കരായ പ്രവാസി/ മുൻ പ്രവാസികളിൽ നിന്നും നിക്ഷേപം സ്വീകരിച്ചു കൊണ്ട് അവരെ ഷെയർ ഹോൾഡേഴ്സ് ആക്കികൊണ്ടു സംരംഭം തുടങ്ങുന്നത്. ഓരോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലും പരമാവധി 200 അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും കമ്പനി രൂപീകരിക്കുന്നത്. ഒരു പ്രൊഫഷണൽ മാനേജ്മെന്റിന്റെ കീഴിൽ സംരംഭങ്ങൾ തുടങ്ങുക എന്നതാണ് KPA ലക്‌ഷ്യം വെക്കുന്നത്

ഗുരുവായൂർ ചാപ്റ്റർ ഭാരവാഹികളായി ഷിജി ജോർജ് ഒമാൻ ( പ്രസിഡൻ്റ്), ഷമീർ ഹംസ കുവൈറ്റ് (വൈസ് പ്രസിഡൻ്റ്), ഹഫ്സത് അബൂബക്കർ ഗുരുവായൂർ ( സെക്രട്ടറി), സിജിൻ യു എസ് എ ( ജോ. സെക്രട്ടറി), അനിൽകുമാർ ഗുരുവായൂർ (ട്രഷറർ), സിബിൻ വി ജെ ഗുരുവായൂർ (ജോ. ട്രഷറർ), ഫസ്ന ഷാഹിദ് സൗദി (കോ ഓഡിനേറ്റർ), കബീർ ബാബു ദുബായ് (പ്രൊജക്റ്റ് കൺവീനർ), രഞ്ജിത് പി ദേവദാസ് ഗുരുവായൂർ (മീഡിയ ഓർഗനൈസർ), ബാല ഉള്ളാട്ടിൽ ഗുരുവായൂർ (ഓർഗനൈസിംഗ് സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങളായി ആർ ബി സിദ്ദീഖ് അബുദാബി, മാണിക്കത്ത് സുരേന്ദ്രൻ ദുബായ്, ഗിരീഷ് കുമാർ ഖത്തർ, അബ്ദുൽ കരീം ദുബായ്, അജിത്ത് ടി ആർ ഗുരുവായൂർ, മുഹമ്മദ് ഷെരീഫ് ദുബായ്, ജ്യോതിബസ് കെ കെ ഗുരുവായൂർ, സബ്ജാൻ ഗുരുവായൂർ, ലിയോൺ സി എം ദുബായ്, ലിൻസ്റ്റൺ അലൈൻ, കൃഷ്ണകുമാർ പി ഗുരുവായൂർ, ബാബു ഗോപി ഒമാൻ, അജീഷ് കെ എൻ ഒമാൻ, ഷെരീഫ് എ ടി ദുബായ് തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Ranjith P Devadas

Editor-In-Chief : guruvayoorOnline.com

Leave a Reply

Your email address will not be published. Required fields are marked *