വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് കോവിഡ് പരിശോധന സൗജന്യം.

തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളത്തില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണ് ഇക്കാര്യം. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാന്‍ സാഹചര്യമുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധന നടത്തണം.

വീട്ടില്‍ ക്വാറന്റീനില്‍ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവര്‍ക്ക് കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ എതിര്‍പ്പും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *