ചോറ്റാനിക്കര മകം തൊഴൽ ഇന്ന് ; കർശന നിയന്ത്രണം..

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴല്‍ ഇന്ന് നടക്കും.  ഉച്ചക്ക് 2 മണി മുതല്‍ മുതല്‍ രാത്രി 10 മണി വരെയാണ് മകം തൊഴല്‍ ദര്‍ശനം ഉണ്ടായിരിക്കുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ക്ഷേത്രച്ചടങ്ങുകള്‍ നടത്തുക.  മകം തൊഴല്‍ മഹോത്സവത്തോട് അനുബന്ധിച്ച് പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചു. 

1. ദര്‍ശനത്തിനായി ഒരേസമയം 100 ചതുരശ്ര മീറ്ററില്‍ 15 പേര്‍ എന്നതോതില്‍ ഭക്തരെ നിയന്ത്രിക്കേണ്ടതാണ്. 

2. ദര്‍ശനത്തിനായി നാല് വ്യത്യസ്ത വരികളിലായി ഭക്തരെ വിന്യസിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരം വരികള്‍ രണ്ടുമീറ്റര്‍ / ആറടി അകലത്തില്‍ തറയില്‍ അടയാളപ്പെടുത്തണം. ഭക്തര്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വോളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തണം.

3. ഒരു മണിക്കൂറില്‍ 120 ഭക്തര്‍ എന്ന ക്രമത്തില്‍ ശ്രീകോവിലിനകത്ത് ദര്‍ശനം ആസൂത്രണം ചെയ്യണം. 4.ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വരികളിലും, കാത്തിരിപ്പ് കേന്ദ്രങ്ങളിലും മതിയായ ബാരിക്കേഡ് സജ്ജീകരിക്കണം. കാത്തിരിപ്പ് കേന്ദ്രങ്ങളിലും സോഷ്യല്‍ ഡിസ്റ്റന്‍സ് കൃത്യമായി പാലിക്കുന്നുണ്ടെന്ന് വോളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തണം. 

5. ഭക്തര്‍ കൂടിച്ചേരാതെ ഇരിക്കുന്നതിനും തിരക്ക് കുറക്കുന്നതിനും വരികളില്‍ വേവ്വേറെ കവാടങ്ങള്‍ സ്വീകരിക്കണം. 

6. ഒരു പ്രവേശന കവാടത്തിലും തെര്‍മല്‍ സ്‌കാനിങ് നടത്തുകയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം. 

7. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, രോഗബാധിതര്‍, രോഗലക്ഷണം ഉള്ളവര്‍ തുടങ്ങിയവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണം. 

8. അടുത്ത സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍, പനി ചുമ, ശ്വാസരോഗങ്ങള്‍, മണം തിരിച്ചറിയാനുള്ള കഴിവില്ലായ്മ, തളര്‍ച്ച ഉള്ളവര്‍ തുടങ്ങിയവര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം. 

9. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ പാടില്ല. 10. ഇതര സംസ്ഥാനത്തില്‍ നിന്നുള്ളവര്‍ 24 മണിക്കൂറിനകം നല്‍കിയിട്ടുള്ള കോ വിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

11. വെര്‍ച്ചല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്

12. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. 13. കൈകഴുകാന്‍ സോപ്പും വെള്ളവും ഓരോ പ്രവേശന കവാടത്തിലും ഏര്‍പ്പെടുത്തുകയും ഇവിടെ കൂട്ടം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

14. കുടിവെള്ളം ശേഖരിക്കുന്നത് എടുത്ത് കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസര്‍ / സോപ്പ് എന്നിവ സജ്ജീകരിക്കണം. 

15. സോഷ്യല്‍ ഡിസ്റ്റന്‍സ്, മാസ് ധരിക്കല്‍, കൈകളുടെ ശുചിത്വം, എന്നിവ പാലിക്കുന്നുണ്ടെന്ന് വോളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തണം. 

16. കൈകളില്‍ നേരിട്ട് പ്രസാദം നല്‍കുവാന്‍ പാടില്ല. 

17. അന്നദാനം പോലുള്ള ഒത്തുചേരല്‍ കര്‍മ്മങ്ങള്‍ പാടില്ല.

പറ നിറയ്ക്കല്‍ കര്‍മ്മവും ആയി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. പറ നിറക്കല്‍ ചടങ്ങു നടക്കുന്നിടത്ത് മതിയായ വായുസഞ്ചാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കണം. 

2. രണ്ടു മീറ്റര്‍ ദൂരത്തില്‍ ആയി വ്യത്യസ്ത പറകള്‍ സജ്ജീകരിക്കുക. തിരക്ക് ഒഴിവാക്കുന്നതിനായി പറക തമ്മില്‍ വ്യക്തമായി വേര്‍തിരിക്കുന്ന വിധം സ്ഥലത്ത് സൗകര്യമൊരുക്കണം. 

3. പറ നിറക്കലില്‍ ടോക്കണ്‍ സൗകര്യം ഏര്‍പ്പെടുത്തുക

4. ഭക്തരെ ഒന്നിനിടവിട്ട് ഇരുപറകള്‍ നിറക്കുന്നിടത്തേക്ക് വിടേണ്ടതും  അപ്രകാരം തിരക്ക് ഒഴിവാക്കേണ്ടതുമാണ്

5. പറ നിറയ്ക്കുന്നിടത്ത് ഭക്തര്‍ക്ക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തേണ്ടത്

6. പറ നിറയ്ക്കലിന് മുമ്പ് കൈ സോപ്പ്/ സിനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധിയാക്കണം. വോളണ്ടിയര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കണം

7. മാസ്‌ക് കൃത്യമായി ധരിക്കുക സോഷ്യല്‍ ഡിസൈനിങ് പാലിക്കുക

8. പറ നിറക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വഴിപാടുകളും ആളും രസീതുകളും കയ്യില്‍ സ്വീകരിക്കാതെ ഒരു പ്ലേറ്റില്‍ സ്വീകരിക്കേണ്ടതാണ്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *