ഗുരുവായൂരിന് പ്രധാനമന്ത്രിയുടെ പ്രസാദം

ഗുരുവായൂർ: തീർത്ഥാടന – പൈതൃക കേന്ദ്രങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന ‘പ്രസാദം ’ പദ്ധതിൽ ഉൾപ്പെട്ട വിവിധ അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് സിങ്ങ് പട്ടേൽ ഉദ്ഘാടനം നിർവ്വഹിച്ച പദ്ധതിയിൽ ഗുരുവായൂർ ക്ഷേത്രത്തിന്‍റെ അടിസ്ഥാന വികസനത്തിന് 46.14 കോടി രൂപ അനുവദിച്ചിരുന്നു.

സുരക്ഷാ സംവിധാനത്തിന് സി.സി.ടി.വി സർക്യൂട്ട്, ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന കേന്ദ്രം , കൂടുതൽ സൗകര്യങ്ങളുള്ള വാഹന പാർക്കിംഗ് കേന്ദ്രം എന്നിവയാണ് ഗുരുവായൂരിൽ പൂർത്തീകരിച്ചത്. ഭക്തരുടെയും, സന്ദർശകരുടെയും സൗകര്യം വർധിപ്പിക്കാൻ പദ്ധതി അനുവദിച്ച പ്രധാനമന്ത്രിക്ക് ശ്രീ.മുരളീധരൻ നന്ദി പറഞ്ഞു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Sajeev Kumar M K

Resident Editor : guruvayoorOnline.com

Leave a Reply

Your email address will not be published. Required fields are marked *