ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഭക്ഷ്യക്കിറ്റ് വിതരണം ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു..

ഗുരുവായൂർ: ഈവർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവം രാജ്യത്ത് നിലവിലുളള കോവിഡ്-19 സാഹചര്യത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും ചടങ്ങുകൾക്ക് കുറവില്ലാതെയും നടത്തുകയാണ്. അതിനാൽ പതിവുപോലെയുള്ള പ്രസാദകഞ്ഞി, പുഴുക്ക് വിതരണമോ ദേശപകർച്ചയോ ഇല്ല. ഗുരുവായൂർ ഉത്സവം കൊടികയറിയാൽ കൊടിയിറങ്ങുന്നതുവരെ ദേശത്തുളളവർ ആരും പട്ടിണി ആകരുത് എന്ന ഗൂരുവായൂരപ്പന്റെ നിശ്ചയപ്രകാരമാണ് ദേശപകർച്ച ഏർപ്പെടുത്തിയത് എന്നാണ് വിശ്വാസം.

അതിനാൽ ഈവർഷം ദേശ പകർച്ചയക്കുപകരം തത്തുല്ല്യമായ ഭക്ഷ്യകിറ്റുകളാണ് നൽകുന്നത്. ഭക്ഷ്യകിറ്റിൽ 5കിലോ പാലക്കാടൻ മട്ട അരി, ഒരു കിലോ മുതിര, 500ഗ്രാം വെളിച്ചെണ്ണ, 500ഗ്രാം ശർക്കര, ഒരുപാക്കറ്റ് അച്ചാർ, ഒരു നാളികേര, ഒരു പാക്കറ്റ് പപ്പടം, ഒരു പാക്കറ്റ് വറ്റൽ മുളക്, 500ഗ്രാം പൊടി ഉപ്പ്, ഒരു ഇടിച്ചക്ക എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യക്കിറ്റ് വിതരണം ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ . അജിത്, എ.വി. പ്രശാന്ത്, ഇ.പി.ആർ. വേശാല, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *