
ഗുരുവായൂർ: അടിക്കടി വരുന്ന കോവിഡ് മാനദണ്ഡങ്ങൾ പ്രവാസികളോടുള്ള ക്രൂരതയാണെന്നും, പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടികളാണ് നടക്കുന്നതെന്നും കേരള കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.
കോവിഡ് റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ എന്നിരിക്കെ, 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് റിസൾട്ട്ന് പുറമേ നാട്ടിൽ (എയർപോർട്ടിൽ) 1700 കൊടുത്ത് വീണ്ടും പരിശോധന. പരിശോധന നെഗറ്റിവായാലും 7 ദിവസത്തെ ക്വാറന്റെൻ നിർബന്ധം. അത് കഴിഞ്ഞു ക്വറന്റെയ്ൻ അവസാനിക്കാൻ വീണ്ടും ടെസ്റ്റ് നടത്തണം അല്ലെങ്കിൽ 14 ദിവസം വരെ ക്വാറന്റെൻ തുടരണം. പ്രവാസിയെ എങ്ങനെയൊക്കെ പിഴിയാൻ പറ്റുമോ അങ്ങനെയൊക്കെ ചെയ്യുന്നു ആരും ചോദിക്കാനില്ല. നാട്ടിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു മാനദണ്ഡവും പാലിക്കാതെ നിയന്ത്രണങ്ങൾ കർശനമാക്കാതെ തോന്നിയ പോലെ പരിപാടികള്‍ നടത്തുമ്പോൾ , നാട്ടിലേക്ക് വരുന്ന പ്രവാസികളൊട് മാത്രം എന്തിനീ ക്രൂരതയെന്ന ചോദ്യത്തീന് ആർക്കും മറുപടിയില്ല.
പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവർത്തികൾ രാഷ്ട്രീയം മാറ്റി വച്ച് പ്രവാസികള്‍ക്ക് വേണ്ടി പ്രതിഷേധങ്ങൾ ഉയരണമെന്നും അല്ലെങ്കിൽ ഇതിലും വലുത് സഹിക്കേണ്ടി വരുമെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സംഘടിക്കണമെന്നും സംഘടിത രാഷ്ട്രീയ ശക്തിയാകണം എന്ന് KPA സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.