ഗുരുവായൂർ ക്ഷേത്രോത്സവം 2021; മൂന്ന് ആനകളുമായി ആനയോട്ടം നാളെ.

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ആനയോട്ടച്ചടങ്ങ് സുരക്ഷി തവും അപായരഹിതവുമായി നടത്തുന്നതിന് 23.02.2021-ന് ചേർന്ന ഭരണസമിതി അംഗങ്ങളുടേയും, പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം എൻഞ്ചിനിയർമാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ താഴെ ചേർത്ത പ്രകാരം തീരുമാനിച്ചു. മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ദേവദാസ് ഗോപീകണ്ണൻ, ഗോപീകൃഷ്ണൻ എന്നീ ആനകളെയാണ് ഓടുന്നതിനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ആനയോട്ടത്തിനുള്ള ആനകളുടെ എണ്ണം മൂന്നാക്കി കുറച്ചത്.

  1. ആനയോട്ട ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ ഇന്നർ റിംഗ് റോഡിൽ നിന്ന് കിഴക്കെ നടയിലേക്കുള്ളതും മഞ്ജുളാൽ മുതൽ ക്ഷേത്ര നട വരെയും വാഹന ഗതാഗതം നിരോധിക്കുന്നതിന് തീരുമാനിച്ചു.
  2. മഞ്ജുളാൽ മുതൽ കിഴക്കെ നടപ്പന്തൽവരെ ബാരിക്കേഡ് കെട്ടുന്നതിന് തീരുമാനിച്ചു.
  3. ആനയോട്ടത്തിന് എത്തുന്ന കാണികൾ സാമൂഹിക അകലം പാലിക്കണമെന്നും അതിൽ വീഴ്ച വരു ത്തുന്ന ഭാഗങ്ങൾ സി.സി.ടി.വി. മുഖേന നിരിക്ഷിച്ച് ഇടക്കിടെ അനൗൺസ് ചെയ്യുന്നതിനും തീരു മാനിച്ചു.
  4. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അനയോട്ടം കാണുന്നതിന് 10 വയസിനു താഴെയുള്ള കുട്ടിക ളെയും 65 വയസിനു മുകളിൽ പ്രായമുള്ളവരെയും പ്രവേശിപ്പിക്കുന്നതല്ല എന്ന് എഫ്.എം. റേഡിയോ ചാനലുകൾ ഉൾപ്പടെ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്നതിന് തീരുമാനിച്ചു.
  5. ഇന്നർ റിങ് റോഡിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴി ബ്ലോക്ക് ചെയ്ത് മഞ്ജുളാൽ വഴി മാത്രം ആളുകളെ പ്രവേശിപ്പിക്കുന്നതിനും മറ്റ് വഴികളിലൂടെ ആരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നും തിരുമാനിച്ചു.
  6. കോവിഡ് പ്രാട്ടോക്കോൾ പാലിച്ചുകൊണ്ട് ആനയോട്ടച്ചടങ്ങ് നടത്തേണ്ടതുള്ളതിനാൽ സന്ദർശകരുടെ എണ്ണം കർശനമായി നിയന്ത്രിക്കുന്നത് മൂലം ഭക്ടജനങ്ങൾക്ക് നേരിടുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ എല്ലാ ഭക്ടജനങ്ങ ളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എ. വി. പ്രശാന്ത്, കെ അജിത്, ഇ. പി. ആർ. വേശാല, അഡ്വ. കെ.വി മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി. ബ്രിജാകുമാരി, ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ.ശ്രീജിത്ത്.ടി.പി, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, ദേവസ്വം ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുത്തു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *