
ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂക്കോട്, അര്‍ബന്‍, തൈക്കാട് സോണികളിലായി രണ്ട് പേര്‍ക്ക് വീതമാണ് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധയില്‍ വൈറസ് ബാധ കണ്ടെത്തിയത്.
തൈക്കാട് സോണില്‍ 10, 21 എന്നീ വാര്‍ഡുകളിലും അര്‍ബന്‍ സോണില്‍ 17,22 എന്നീവാര്ഡുകളിലും പൂക്കോട് സോണില്‍ 3, 38 എന്നീ വാര്‍ഡുകളിലും ഉള്ളവരാണ് രോഗികളായത്. ഗുരുവായൂര്‍ ക്ഷേത്രം തെക്കേ നടപന്തലില്‍ പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശാഖ താത്കാലികമായി അടച്ചു.