കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഹ്വാനപ്രകാരം എം ഇ എസ് സെന്ററിൽ ധർണ്ണ നടത്തി.

ചേറ്റുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചേറ്റുവ യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ എച്ച് വികസനത്തിൽ കുടിയൊഴിപ്പിക്കപെടുന്ന വ്യാപാരികൾക്കും, തൊഴിലാളികൾക്കും പുനരധിവാസവും, മാന്യമായ നഷ്ടപരിഹാരവും നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം ഇ എസ് സെന്ററിൽ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എ.ആർ. രഘു ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി മെമ്പർമാരായ ചാർലി, പ്രഹ്ളാദൻ, ഏങ്ങണ്ടിയൂർ യൂണിറ്റ് ഭാരവാഹി കൂടിയായ എൻ.കെ.ശങ്കരൻ കുട്ടി എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.കെ.ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.എം. മാഗ്സൂദ് സ്വാഗതവും ആഷിക് നന്ദിയും പറഞ്ഞു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *