
ചേറ്റുവ: കടപ്പുറം ടി.എ ജലാൽ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും സ്പോർട്സ് വേൾഡ് വാട്സ് ആപ്പ് ഗ്രൂപ്പ് റണ്ണേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള അൽ ബുഹാരി ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് തുടക്കമായി.
കടപ്പുറം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് കടപ്പുറം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തിൽ വിൻ ഷെയർ അകലാട് ജേതാക്കളായി. പെനാൽറ്റി ഷൂട്ടൗട്ടിൽ അക്ഷര പുന്നക്കച്ചാലിനേയാണ് വിൻ ഷെയർ പരാജയപ്പെടുത്തിയത്.