
തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം എക്സിബിഷനും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കും. അണിനിരത്താവുന്ന ആനകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ബുധനാഴ്ച ചേരുന്ന യോഗത്തിൽ സ്വീകരിക്കും. കൂടുതൽ ഇളവുകൾ പൂരത്തിനു മുൻപുള്ള ദിവസങ്ങളിലെ കൊവിഡ് സാഹചര്യം പരിഗണിച്ചാവും തീരുമാനിക്കുക.
ജില്ല ഭരണകൂടവും ദേവസ്വങ്ങളും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പൂരനഗരി സന്ദർശിച്ച് എത്രത്തോളം ആളുകളെ പൂരത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയും എന്ന് തീരുമാനിക്കും.