പഴുക്കാമണ്ഡപം ഭഗവൽ ദർശന സൗകര്യം അനുവദിയ്ക്കണം ; ഗുരുവായൂർ നായർസമാജം..

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ബ്രഹ്മോത്സവത്തിലെ അതിപ്രധാനവും, ആത്മീയ ചൈതന്യവർദ്ധകവുമായ ഉത്സവ ദിനംതോറും ഭഗവാനെ ആചാര – അനുഷ്ഠാന – അനുബന്ധ നിറവുകളോടെ ചുറ്റമ്പലത്തിൽ പ്രത്യേക ഭഗവൽ സാക്ഷാൽക്കാരത്തിനായി ദർശനപുണ്യം ആവോളം പകർന്നു് നൽകുന്നതിനായി “പഴുക്കാമണ്ഡപ “ത്തിലെത്തിയ്ക്കുന്ന ഗുരുവായൂരപ്പനെ കണ്ടു് തൊഴുന്നതിനു് കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തദ്ദേശവാസികൾക്ക് മതിയായ അനുമതി നൽക്കണമെന്നു് തിരുവെങ്കിടം നായർ സമാജം ആവശ്യപ്പെട്ടു. കാലാതികാലമായി ഉത്സവത്തിൽ ഏറെ ഭക്തി പുരസ്സരം ദർശന സൗഭാഗ്യവും, മനസുഖവും ലഭ്യമാക്കുന്ന സാഫല്യ മുഖ്യ ഭഗവൽദർശനം കൂടിയാണു് ”പഴുക്കാമണ്ഡപ ” ദർശനമെന്നതിനാൽ നിലവിലുള്ള മഹനീയ ഈ അവസരം പാടെ നിക്ഷേധിയ്ക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

സമാജം പ്രസിഡണ്ടു് ബാലൻ വാറനാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ആദ്ധ്യാത്മിക, സഹകാരി സാരഥിയും, സമാജം സെക്രട്ടറിയുമായ പ്രഭാകരൻ മണ്ണൂർ ഉൽഘാടനം ചെയ്തു .ഉണ്ണികൃഷ്ണൻ ആലക്കൽ, ബാലൻ തിരുവെങ്കിടം, എം.രാജേഷ് നമ്പ്യാർ, സുകു ആലക്കൽ, അർച്ചന രമേശ്,,രാജു പി.നായർ, പ്രദീപ് നെടിയേടത്ത്; സുരേന്ദ്രൻ മൂത്തേടത്ത്, രാജഗോപാൽ കാക്കശ്ശേരി, ഹരിവടക്കുട്ട്, മുരളി വിലാസ്, മാധവൻ പൈക്കാട്ട്, ജയന്തിപുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *