
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സംഘടിപ്പിച്ച വികസന സെമിനാർ ബി.ജെ.പി പ്രതിനിധികളെ ഒഴിവാക്കി കൊണ്ടുള്ള LDF – UDF കക്ഷികളുടെ വീതം വെപ്പ് സെമിനാർ ആയി മാറി. ഗുരുവായൂരിൽ ഇത്രയും കാലം മാറി – മാറി ഭരിച്ച LDF – UDF കക്ഷികൾ എന്ത് വികസന പ്രവർത്തനങ്ങളാണ് ഗുരുവായൂരിൽ നടപ്പിലാക്കിയിട്ടുള്ളത്.
കേന്ദ്രത്തിൽ ബി.ജെ.പി ഗവൺമെൻ്റ് വന്നതിന് ശേഷം കോടികളാണ് ഗുരുവായൂരിലേക്ക് മോദി സർക്കാർ നൽകിയത്.. മോദി സർക്കാർ നൽകിയ വികസന പദ്ധതികൾ കൊണ്ട് മാത്രമാണ് ഗുരുവായൂരിൽ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചത്…
ഗുരുവായൂരിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി ഓരോ മേഖലയിലും കഴിവ് തെളിയിച്ച വിദഗ്ദ്ധൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് വേണമായിരുന്നു വികസന സെമിനാർ നടത്തേണ്ടത്. പക്ഷേ വികസന സെമിനാറിൽ കാണാൻ സാധിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ച LDF – UDF കക്ഷികൾ തങ്ങളുടെ ഇഷ്ട്ടക്കാരെ ഓരോ വകുപ്പിലും തിരുകി കയറ്റുന്ന കാഴ്ച്ചയാണ്. ഒരു നല്ല റോഡ് പോലും പൊതുജനങ്ങൾക്ക് നൽകാൻ സാധിക്കാത്ത ഗുരുവായൂർ മുനിസിപ്പാലിറ്റി ഭരണകർത്താക്കൾ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.