വാദ്യ കലാകാരന്മാർക്കുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ധനസഹായം ഉത്സവാഘോഷവേളയിൽ വിതരണം ചെയ്യണം; പാനയോഗം തിരുവെങ്കിടം.


കേരളത്തിലെ വാദ്യകലാകാരന്മാർക്ക് ഗുരുവായൂർ ദേവസ്വം പ്രഖ്യാപിച്ച കോവിഡ് ആശ്വാസ ധനസഹായം ഉത്സവ ആഘോഷവേളയിൽ വിതരണം ചെയ്യണം തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കോവിഡുമായി ബന്ധപ്പെട്ട് ഉപജീവനം തന്നെ താളം തെറ്റിയ വാദ്യ കലാകാരൻമാർക്ക് പ്രഖ്യാപിച്ച ആശ്വാസ ധനസഹായമായ 3000 രൂപ എത്രയും വേഗം വിതരണം ചെയ്യണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു. ദേവസ്വം നിർദ്ദേശിച്ച നിബന്ധനകൾ അടങ്ങിയ എല്ലാ രേഖകളും നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വാദ്യകലാകാരന്മാരെന്നും യോഗം അഭിപ്രായപ്പെട്ടു. കോവിഡ് മൂലം ഏറ്റവും കൂടുതൽ ദുരിതം വഹിക്കേണ്ടി വന്ന വാദ്യകലാകാരന്മാർക്ക് ഏത് സഹായവും കൈതാങ്ങാകുമ്പോൾ, കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഗുരുവായൂർ ദേവസ്വത്തിൻ്റെ കോവിഡ് ആശ്വാസ ധനസഹായം ഈ വർഷത്തെ ഉത്സവ ആഘോഷവേളയിൽ തന്നെ ഭഗവത് പകർച്ചയായി വിതരണം ചെയ്താൽ അത് വാദ്യകലാകാരന്മാർക്ക് ഏറെ അനുഗഹമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.

പാനയോഗം സെക്രട്ടറിയും, വാദ്യകലാകാരനുമായ ഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ടും, പാനയോഗം അദ്ധ്യക്ഷനുമായ ശശി വാറണാട്ട് ഉത്ഘാടനം ചെയ്തു. വാദ്യകലാകാര പ്രതിഭകളായ ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, ദേവിദാസൻ ഗുരുവായൂർ, പാനയോഗം ഭാരവാഹികളായ ബാലൻ വാറണാട്ട്, മാധവൻ പൈക്കാട്ട്, മുരളി അകമ്പടി, പ്രീത മോഹൻ, മോഹനൻ കുന്നത്തൂർ, പാന – വാദ്യ കലാകാരന്മാരായ ശ്യാമളൻ ഗുരുവായൂർ, ഇ.ഉണ്ണികൃഷ്ണൻ, കണ്ണൻ ഗുരുവായൂർ, ഹരീഷ് എടവന, പിതൃകർമ്മി ആചാര്യൻ രാമകൃഷ്ണൻ ഇളയത് എന്നിവർ സംസാരിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *