പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.

പേരാമംഗലം : പേരാമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 50 വയസ് തോന്നിക്കും. പൂർണമായും കത്തിയ നിലയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

മനക്കൊടി മേടയില്‍ ഗോപിനായരുടെ ഭാര്യ രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനം. പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് മണ്ണെണ കുപ്പിയും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മെഡിക്കല്‍ കോളജില്‍ ഇവര്‍ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *