ഗുരുപവനപുരിക്ക് പുതിയ മാസ്റ്റർപ്ലാൻ..

ഗുരുവായൂർ: 18 കോടിയുടെ പദ്ധതികൾക്ക് നഗരസഭയുടെ വികസന സെമിനാർ അംഗീകാരം നൽകി. ക്ലീൻ ഗുരുവായൂർ പദ്ധതിയും ഭിന്നശേഷിസൗഹൃദ നഗരപദ്ധതിയും മുന്നോട്ടുവെച്ചിട്ടുണ്ട്. മമ്മിയൂരിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കും. പടിഞ്ഞാറേനട വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കും. ആനക്കോട്ടയുമായി സഹകരിച്ച് ടൂറിസ്റ്റ് ഹബ്ബ്, നഗരസഭയുടെ നാല്‌ അതിർത്തികളിലും ക്ഷേത്രനഗരിയിലേക്കുള്ള സ്വാഗത കമാനങ്ങൾ, പടിഞ്ഞാറേ നടയിൽ പാർക്കിങ് സൗകര്യം തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു. പഞ്ചാരമുക്ക്, തൈക്കാട്, താമരയൂർ എന്നിവിടങ്ങളിൽ മിനി ബസ്‌സ്റ്റാൻഡ് നിർമിച്ച് ടൗണിലേക്ക് സർക്കുലർ സർവീസ് ഏർപ്പെടുത്താനും നിർദേശമുണ്ട്.

നഗരസഭയിലെ വയോജനങ്ങൾക്ക് മാസത്തിൽ ഒരുതവണ ഡോക്ടർമാരുടെ സേവനം, നഗരത്തിൽ അന്നം റെസ്റ്റോറന്റ്, ഷീ ഓട്ടോ തുടങ്ങിയ പദ്ധതികളും മുന്നോട്ടുവെച്ചിരിക്കുന്നു. ടൗൺഹാളിൽ നടന്ന സെമിനാർ കെ.വി. അബ്ദുൾഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, എ.എം. ഷെഫീർ, ടി.ടി. ശിവദാസ്, എ.എസ്. മനോജ്, കെ.പി. ഉദയൻ, സെക്രട്ടറി പി.എസ്. ഷിബു, ടി.കെ. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *