
ഗുരുവായൂർ: പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമായി രൂപപ്പെട്ട കേരളാ പ്രവാസി അസോസിയേഷൻ (KPA) ഗുരുവായൂർ ചാപ്റ്റർ ആരംഭിച്ചു.
പ്രവാസി കുടുംബങ്ങൾക്ക് മാത്രമല്ല നാടിൻ്റെ ഉന്നമനത്തിനായി, നിരവധി വികസന – ക്ഷേമ പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അനുദിനം വളർച്ചയുടെ പടവുകൾ താണ്ടുന്ന കേരളാ പ്രവാസി അസോസിയേഷൻ, ഗുരുവായൂർ ചാപ്റ്റർ ആരംഭിക്കുന്നതോടെ വലിയൊരു പ്രവർത്തന മേഖലയിലേക്കാണ് തുടക്കം കുറിക്കുന്നത്.
കേന്ദ്ര-കേരള സർക്കാരുകളുടെ അഗീകാരത്തോടെ ALP/TC/250/2020 എന്ന രെജിസ്ട്രേഷൻ നമ്പറിൽ കേരളത്തിലെ മുഴുവൻ കോർപ്പറേഷനുകളിലും, മുൻസിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പ്രവർത്തിക്കുന്ന നിലവിലെ രാഷ്ട്രീയ, ജാതി, മത സംഘടനകളോട് വിധേയത്വം ഇല്ലാത്ത സ്വതന്ത്ര രാഷ്ട്രീയ കാഴ്ചപ്പാടുള്ള, കേരളത്തിന് പുറത്തുള്ള എല്ലാവരെയും പ്രവാസികളായി പരിഗണിക്കുന്ന പ്രവാസികളുടെ ഏക പ്രസ്ഥാനമാണ് കേരളാ പ്രവാസി അസോസിയേഷൻ
കേരള പ്രവാസി അസോസിയേഷൻ നഗരസഭ കേന്ദ്രീകരിച്ചുകൊണ്ടും മലയാളി എവിടെയെല്ലാം ഉണ്ടോ അവിടെ, അന്യ സംസ്ഥാനങ്ങൾ, രാജ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടും കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. പ്രവാസം ആഗ്രഹിക്കുന്നവർ, പ്രവാസികൾ, പ്രവാസത്തിൽ നിന്ന് തിരിച്ച് വന്നവർ എല്ലാവരും ഒരു കുടക്കീഴിൽ, രാജ്യത്തിൻറ ആഭ്യന്തര സ്വയംപര്യാപ്തത. ലോകമെങ്ങും ചിതറി കിടക്കുന്ന മലയാളികളുടെ ഐക്യകാഹളം. കേരളത്തിൽ ഓരോ പഞ്ചായത്തും പ്രവാസി കൂട്ടായ്മയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾ ഒരു കുടക്കീഴിൽ. തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിലേക്ക്. സ്വയപര്യാപ്ത കേരളം പ്രവാസികളിലൂടെ. ഇതെല്ലാമായിരിക്കും
കേരള പ്രവാസി അസോസിയേഷൻ്റെ പ്രവർത്തനങ്ങൾ
കൂടുതൽ വിവരങ്ങൾക്കും കേരള പ്രവാസി അസോസിയേഷനിൽ അംഗമാകുന്നതിനും +965 99128890, +1 815 6711612 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. whatsapp ഗ്രൂപ്പ് ലിങ്ക് – https://chat.whatsapp.com/Luwz81sJLcI5AXgTZT6wbN