കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ സെക്രട്രേറ്റ് മാർച്ചിൽ പിണറായി പോലീസ്‌ നടത്തിയത് നരനായാട്ട്; കെ.എസ്.യൂ ഗുരുവായൂർ.

ഗുരുവായൂർ: തിരുവനന്തപുരത്ത് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ സെക്രട്രേറ്റ് മാർച്ചിൽ പിണറായിയുടെ പോലീസ്‌ നരനായാട്ടാണ് നടത്തിയത്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടു കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നിയോജകമണ്ഡലം പ്രസിഡന്റ് ഷഹസാദ് കൊട്ടിലിങ്ങൽ അധ്യക്ഷനായ പരിപാടിയിൽ ബഹുമാന്യനായ തൃത്താല MLA വി.ടി ബൽറാം ഉദ്ഘാടനം നിർവഹിച്ചു.

വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശ്രീധരൻ മാക്കാലി മുഖ്യാതിഥിയായ ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി.

കെ.എസ്.യൂ ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ കെ.എസ്.യൂ ഭാരവാഹികളായ ഷാഹിദ് , അവാദ് , മിർഷാദ് , ഹസീബ് , നൗഫൽ , സബീൽ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *