
ഗുരുവായൂര്‍: ആരോഗ്യജീവനപ്രസ്ഥാനമായ ജീവ ഗുരുവായൂര്‍ അതിൻ്റെ വാര്‍ഷികം സമുചിതമായി ആഘോഷിക്കുകയാണ്. മരത്തംകോടുള്ള ശ്രീ സതീഷ് ജിഷ ദമ്പതികളുടെ വസതിയിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. 2021 ഫെബ്രുവരി 21 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് പരിപാടി.
ഇപ്രാവശ്യത്തെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നത് മരച്ചക്കിന്റെ ഉദ്ഘാടനമാണ്. നമ്മുടെ നാട്ടില്‍ അന്യം നിന്നുപോയ ഒരു ഉപകരണമാണ് മരച്ചക്ക്. പതിവുപോലെ തിരൂര്‍ യൂസുഫ് മാഷും ചാവക്കാട് ശരത്തും ചേര്‍ന്നൊരുക്കുന്ന സംഗീതവിരുന്നും പ്രകൃതി ഭക്ഷണവുമെല്ലാം ചേര്‍ത്ത് വിഭവസമൃദ്ധമാണ് വാര്‍ഷികാഘോഷം.
കൂടാതെ ജീവയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും അന്നേ ദിവസം നടക്കും. ഫെബ്രുവരി 21 ന് കാലത്ത് നടക്കുന്ന യോഗത്തിൽ വെച്ച് ഡോ :പി.എ.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സിനിമ താരവും സാഹിത്യകാരനുമായ വി.കെ.ശ്രീരാമൻ ചക്ക് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും
ചടങ്ങിൽ മുഖ്യ അതിഥികളായി ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ചിത്രയും കുന്നംകുളം നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ ചൊവ്വന്നൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ കൊച്ചു;വാർഡ് കൗൺസിലർ സത്യവതി ടീച്ചർഎന്നിവർ പങ്കെടുക്കും ഡോ.പി.എ.രാധാകൃഷ്ണൻ്റെ രോഗം തരാത്ത ഭക്ഷണം എന്ന വിജ്ഞാനകോശത്തിൻ്റെ പ്രീപബ്ളിക്കേഷൻ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടത്തുന്നതാണ്:
( പുസ്തകം ആവശ്യമുള്ളവർക്ക് തുക (750 രൂപ) മുൻകൂറായി നൽകാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്