Trending

ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ കണക്ക് കൂട്ടൽ തെറ്റിയില്ല; ഉണ്ണികൃഷ്ണന് ഡോക്ടറേറ്റ്.

ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ കണക്ക് തെറ്റിയില്ല. ഉണ്ണികൃഷ്ണന്‍ ഡോക്ടറേറ്റ് നേടി. 2021 ജനുവരി 20 ബുധനാഴ്ചയാണ് സ്റ്റാറ്റിസ്റ്റിക്കല്‍ മാര്‍ഗ്ഗങ്ങളിലൂടെ കാലാവസ്ഥാ വിശകലനം എന്ന വിഷയത്തെ ആസ്പദമാക്കിയുളള കണ്ടെത്തിലിന് ഡോക്ടറേറ്റ് നേടിയത്.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ ഫറൂഖ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഡോ പി. അനില്‍ കുമാറിന്റെ കീഴില്‍ ആയിരുന്നു ഗവേഷണം. അദ്ദേഹം വിരമിച്ചതോടെ ഡോ. ഹരിത ച ഹരിദാസ് കോ ഗൈഡ് ആയി നിയമിതയായി. സ്റ്റാറ്റിസ്റ്റിക്കല്‍ മാര്‍ഗ്ഗങ്ങളിലൂടെ കാലാവസ്ഥാ വിശകലനത്തില്‍. കഴിഞ്ഞ 146 വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കുന്ന ദിവസം പഠിച്ചതില്‍ കാലവര്‍ഷാരംഭം നേരത്തെ വരാനുള്ള പ്രവണത നോണ്‍ പരാമെട്രിക് പോളി നോമിയല്‍ ഡിസ്ട്രിബ്യൂഷന്‍ വഴി വ്യക്തമാക്കിയിട്ടുളളത്. കൂടാതെ കാലവര്‍ഷം വൈകുമ്പോള്‍ ആ വര്‍ഷം മഴ കൂടുതല്‍ കിട്ടാനുള്ള പ്രവണതയും നോണ്‍ പരാമെട്രിക് പോളിനോമിയല്‍ റിഗ്രഷന്‍ വഴി തെളിയിച്ചു. തൃശൂരില്‍ വീശുന്ന വൃശ്ചികക്കാറ്റിന്റെ ഗതിയില്‍ വര്‍ഷം തോറും കാര്യമായ കുറവ് കാണുന്നതിനാല്‍ സര്‍ക്കുലര്‍ ഡിസ്ട്രിബ്യൂഷന്‍ വഴി കാറ്റിന്റെ ദിശയെപ്പറ്റി പഠിച്ചു.

ഇതില്‍ നിന്നും ദിശയില്‍ ഒരു സീസണിലും മാറ്റങ്ങളില്ലെന്ന് ബെണ്‍സ്റ്റീന്‍ പോളി നോമിയല്‍ ഡിസ്ട്രിബൂഷൻ ഫൈറ്റ്ലൂടെ തിരിച്ചറിഞ്ഞു.വാരിയബിളുകളിലെ ചെറിയ വ്യത്യാസം വന്‍ മാറ്റങ്ങളുണ്ടാക്കുന്ന മറ്റു വാരിയബിളുകള്‍ തിരിച്ചറിയാന്‍ ‘Key vaiable Selection’ എന്ന രീതി ഉപയോഗിച്ചു. ഇതില്‍ ഉച്ചതിരിഞ്ഞുള്ള Humidity അത്തരം വാരിയബിളുകള്‍ ആണെന്ന് കണ്ടെത്തി. ഒരു വര്‍ഷത്തെ Rain fall, Temperature , Wind speed മുതലായവയുടെ Monthly prediction ന് വേണ്ടി Regression equation SARlMA വഴി ചെയ്തത്.

മൂന്നര ശതാബ്ദങ്ങളായി നിര്‍ദ്ധാരണം ചെയ്യാനാവാതെ കിടന്നിരുന്ന ഫെര്‍മയുടെ അന്ത്യ സിദ്ധാന്തത്തിന് പരമാവധി അടുത്തെത്തുന്ന ഒരു ലളിതമായ തെളിവ് 3 പേജില്‍ കണ്ടെത്തിയതിന് 2003 സെപ്റ്റംബര്‍ 27 ന് അന്നത്തെ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാം നേരിട്ട് വിളിപ്പിച്ച് അനുമോദിക്കുകയും ഉണ്ണികൃഷ്ണനിലെ ഗവേഷകനെ കണ്ടെത്തുകയും ചെയ്തിരുന്നു. കൂടാതെ 2000 വര്‍ഷത്തോളം പഴക്കമുള്ള പ്രശ്‌നമായ ഒരു കോണിനെ റൂളറും കോമ്പസും കൊണ്ട് പരമാവധി കൃത്യതയോടെ മൂന്ന് തുല്യ ഭാഗങ്ങളാക്കുന്ന രീതി, അഭാജ്യ സംഖ്യകളെ ഉപയോഗിച്ച് ഒരു സിദ്ധാന്തം എന്നിവ ബിരുദ പഠന കാലത്ത് ചെയ്തിരുന്നു. 2000 ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം PGDCA, ത്രിവത്സര ജ്യോതിഷ ഡിപ്ലോമ, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്ന് MSc (Maths), കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് MSc (Agricultural Statitics), എന്നിവയ്ക്ക് ശേഷം 2010ല്‍ NET നേടുകയുണ്ടായി.

2010-11ല്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ. കെ ജയരാമന്റെ Teaknet Projectല്‍ റിസര്‍ച്ച് ഫെലോ ആയും 2011-14 ല്‍ കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ 3 വര്‍ഷത്തെ Contract ല്‍ അസിസ്റ്റന്റ് പ്രൊഫസറായും , 2014-18 തൃശൂര്‍ ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്കിന് കീഴില്‍ ചൂണ്ടല്‍ പഞ്ചായത്തില്‍ VEO ആയും 2018-19ല്‍ PSC വഴി പാലക്കാട് ഗവ.വിക്ടോറിയ കോളേജിലും അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു. ഇപ്പോള്‍ തൃശൂര്‍ ശ്രീ.സി. അച്യുതമേനോന്‍ ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.
ഗംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് ഉണ്ണികൃഷ്ണനുമുണ്ട് ചിലത് പറയാന്‍ 2010 മുതല്‍ നോക്കിയാല്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം സ്റ്റാറ്റിസ്റ്റിക്‌സിൽ NET ലഭിച്ചിട്ടും സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക നിയമനത്തില്‍ നിന്നും എല്ലാവരും അകറ്റി നിര്‍ത്തി. പലയിടത്തും രാഷ്ട്രീയവും, ജാതിമത പരിഗണനകളും മറ്റ് മാനദണ്ഡങ്ങളും പ്രതികൂലമായി.

2015ല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ U G C Rule Appendix III പ്രകാരം മറ്റെല്ലാ വരെക്കാളും 12 മാര്‍ക്കിന് മുന്നില്‍ നിന്നിരുന്നതിനാല്‍ ഇന്റര്‍വ്യുവില്‍ മറ്റുള്ളവര്‍ക്ക് പരിധിയില്‍ കവിഞ്ഞ മാനദണ്ഡങ്ങള്‍ നല്‍കി നാലാം സ്ഥാനത്തേക്ക് എന്നെ മാറ്റുകയും അര്‍ഹമായ ജോലി നല്‍കാതെയിരുന്നു. പിന്നീട് കേരള ഹൈക്കോടതി ഇടപ്പെട്ട് ഇദ്ദേഹത്തെ ഉടന്‍ നിയമിക്കാന്‍ വിധി വന്നത് ഏറെ ചര്‍ച്ചയായിരുന്നു ( wpc 18706/2016 & wpc 19817/2017)
ഗണിതം എങ്ങനെ പഠിയ്ക്കാം, കുസൃതിക്കണക്കുകള്‍, സി പ്രോഗ്രാമിംഗ്, ന്യൂമറിക്കല്‍ അനാലിസിസ്, ഗണിതം ലളിതം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയ ഇദ്ദേഹം സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, വെറ്ററിനറി-ഡയറി സയന്‍സ്, കാലാവസ്ഥാപഠനം, ഗണിതം, ആസ്‌ട്രോ മെറ്റിറോളജി, ആസ്‌ട്രോജനറ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ ആസ്‌ട്രോളജി, കോവിഡ് അനാലിസിസ് തുടങ്ങി ഇരുപത്തഞ്ചോളം ദേശീയവും അന്തര്‍ദേശീയവുമായ ലേഖനങ്ങളും, നിരവധി ആല്‍ബങ്ങള്‍ക്ക് 27 ഓളം ഗാനങ്ങളും രചിച്ചു.

2008ല്‍ ഉൃ. അ ജഖ അബ്ദുള്‍ കലാം പ്രകാശനം ചെയ്ത പ്രകൃതിയിലെ ഗണിതം പറയുന്ന “പ്രകൃതിയുടെ സുകൃതം” എന്ന ഹ്രസ്വചിത്രത്തിന് മികച്ച തിരക്കഥയ്ക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. ഇതു കൂടാതെ മുഖ്യമന്ത്രി പ്രകാശനം ചെയ്ത’ ഗ്രാമസഭ’, വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്ത പൊതു വിദ്യാഭ്യാസ സംരക്ഷണ ചിത്രം “കൂട്ടമണി”, കൃഷിമന്ത്രി പ്രകാശനം ചെയ്ത മാലിന്യ സംസ്‌കരണം പ്രമേയമായ “സല്‍പ്രവൃത്തിയ്ക്ക് സ്വാതന്ത്ര്യം”, “ആശയങ്ങള്‍ ആവിഷ്‌കാരത്തിലേയ്ക്ക്”, ‘ദര്‍ശനം’, ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത പ്രകൃതിസംരക്ഷണ ചിത്രം “പാദസ്പര്‍ശം ക്ഷമസ്വ”, പുരുഷസൂക്തം, മാമരം തുടങ്ങി അനവധി ചിത്രങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ തന്റെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥയും തിരക്കഥയും സംഭാഷണവും പൂര്‍ത്തിയായി പല പ്രശസ്തരുമായും ചര്‍ച്ച നടക്കുന്ന ”Lady Vice Chancellor”, സമ്പൂര്‍ണ്ണ കോമഡി ചിത്രം ‘കുഞ്ചന്റെ അഞ്ചാം ഭാവം’, ” കെടാവിളക്ക് ‘ എന്നീ സിനിമാക്കഥകളും തയ്യാറാക്കിയിട്ടുണ്ട്.


2003ല്‍ രണ്ട് മാസത്തിനിടെ സഹോദരനും പിതാവും മരണപ്പെട്ടതോടെ മാനസീകമായും, സാമ്പത്തികമായു ബുദ്ധിമുട്ടിലായ ഉണ്ണികൃഷ്ണന്‍ പിതാവില്‍ നിന്ന് പഠിച്ച ജ്യോതിഷം കൊണ്ടാണ് തുടര്‍ പഠനവും ജീവിതവും മുന്നോട്ട് കൊണ്ട് പോയത്. കൂറ്റനാട് രാവുണ്ണി പണിക്കര്‍, മണപ്പുഴ രാമന്‍ നമ്പൂതിരി, എടപ്പാള്‍ ഗോവിന്ദന്‍ മാസ്റ്റര്‍, മേഴത്തുര്‍ അച്യുതന്‍ നായര്‍, ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മ എന്നിവര്‍ക്കൊപ്പം നിരവധി ദേവപ്രശ്‌നങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അച്ഛന്‍ – പരേതനായ തെക്കെപ്പാട്ട് കുട്ടന്‍ കയ്മള്‍, അമ്മ- മലമേല്‍ പട്ട്യാത്ത് സരസ്വതി അമ്മ സഹോദരന്‍ കൃഷ്ണകുമാര്‍, ഓമനക്കുട്ടന്‍ (പരേതന്‍) ഭാര്യ: ചെറളങ്ങാട്ട് രജിത, മക്കള്‍: ശ്രീഹര്‍ഷ്, ശ്രേഷ്ഠ .

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Sajeev Kumar M K

Resident Editor : guruvayoorOnline.com

Leave a Reply

Your email address will not be published. Required fields are marked *