
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ പൂന്താനദിനാഘോഷത്തിൻ്റെ ഭാഗമായി മേൽപ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ ശ്രീ. വൈശാഖൻ ഉത്ഘാടനം ചെയ്തു.
ദേവസ്വം ചെയര്മാന് അഡ്വ: കെ. ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഗുരുവായൂര്‍ ദേവസ്വം ഭക്തപ്രിയ പത്രാധിപ സമിതി അംഗം കൂടിയായ പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്, ഗുരുവായൂരിൻ്റ ഗുരുനാഥനും സാഹിത്യകാരനുമായ കാക്കശ്ശേരി രാധാകൃഷ്ണന് മാസ്റ്റർ, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, വേശാല മാസ്റ്റർ, ദേവസ്വം അഡ്മിനിസ്റ്റ്രേര്‍ ബ്രീജകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.